യുഎഇയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത മൂടല്‍മഞ്ഞ്. കാഴ്ചകള്‍ക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം

യുഎഇയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം.

New Update
kuwit fog

ദുബൈ: യുഎഇയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. കാഴ്ചകള്‍ക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അറിയിച്ചിട്ടുണ്ട്. 

Advertisment

അല്‍ ഐന്‍- അബുദാബി റോഡ്, ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡ്, അബുദാബി - ദുബൈ ഹൈവേ, അല്‍ ഖാതിം, അര്‍ജാന്‍, അബുദാബിയിലെ അല്‍ തവീല എന്നിവിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. 


ഇതുകൂടാതെ, അല്‍ ഐനിലെ ശൈഹാന്‍, ജബേല്‍ അലി, അല്‍ മിനാദ്, ദുബൈയിലെ അല്‍ മക്തൂം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ ദൃശ്യപരത വളരെ കുറവാണെന്നും യാത്രക്കാര്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂടല്‍മഞ്ഞുള്ള പ്രദേശങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ വേഗത നിയന്ത്രിക്കണമെന്നും അറിയിച്ചിട്ടുണ്ട്. 


ഇന്ന് രാജ്യത്ത് മിക്കയിടത്തും മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഉള്‍ പ്രദേശങ്ങളില്‍ താപനില ഏറ്റവും കുറഞ്ഞത് 28ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയത് 33ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. തീരദേശ മേഖലകളില്‍ 26 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയും പര്‍വ്വത പ്രദേശങ്ങളില്‍ 25 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും താപനില അനുഭവപ്പെടുന്നത്.


 രാത്രികളില്‍ ഈര്‍പ്പമേറിയ കാലാവസ്ഥയായിരിക്കും. കൂടാതെ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും അറിയിപ്പില്‍ പറയുന്നു. ഒമാന്‍ കടലിലും അറേബ്യന്‍ ഗള്‍ഫ് സമുദ്രത്തിലും ഇടത്തരം തിരമാലകളായിരിക്കുമെന്നും പ്രക്ഷുബ്ദമാകാനുള്ള സാധ്യത കുറവാണെന്നും അറിയിച്ചിട്ടുണ്ട്.

Advertisment