യുഎഇയിൽ കൊടുംചൂട്; കുട്ടികളെ കാറിനുള്ളിൽ തനിച്ചാക്കി പോയാൽ 5,000 ദിർഹം വരെ പിഴയും തടവും

വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകുന്ന രക്ഷിതാക്കൾക്ക് കനത്ത പിഴയും തടവും ലഭിച്ചേക്കും. വദീമ നിയമത്തിലെ ആർട്ടിക്കിൾ 35 പ്രകാരമാണ് കനത്ത പിഴയും തടവു ശിക്ഷ ലഭിക്കുന്നത്

New Update
child in car

ദുബായ്: യുഎഇയിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുതെന്നാണ് മുന്നറിയിപ്പ്.

Advertisment

ഇത്തരത്തിൽ വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകുന്ന രക്ഷിതാക്കൾക്ക് കനത്ത പിഴയും തടവും ലഭിച്ചേക്കും. വദീമ നിയമത്തിലെ ആർട്ടിക്കിൾ 35 പ്രകാരമാണ് കനത്ത പിഴയും തടവു ശിക്ഷ ലഭിക്കുന്നത്.

കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് തടവും കൂടാതെ/അല്ലെങ്കിൽ 5,000 ദിർഹം വരെ പിഴയും ലഭിക്കും. ആളുകളുടെ ജീവനും സുരക്ഷയും അപകടത്തിലായാൽ തടവ്/അല്ലെങ്കിൽ 10,000 ദിർഹം വരെ പിഴ ശിക്ഷയായി ലഭിക്കാം. ഇതുസംബന്ധിച്ചൊരു വീഡിയോയും ദുബായ് പൊലീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്

Advertisment