/sathyam/media/media_files/2024/11/10/U3VXyaCzTB5vEhUww2Z5.jpg)
കുവൈറ്റ്: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശനത്തിനായി കുവൈത്തിലെത്തി.
അമീരി വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് മുഹമ്മദിനെ കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് എന്നിവര്‍ ഹൃദ്യമായി സ്വീകരിച്ചു.
പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ്, നാഷണല്‍ ഗാര്‍ഡ് ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് ഫൈസല്‍ നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ്, അമീരി ദിവാന്‍ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അല്‍ മുബാറക് അല്‍ സബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യ, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യുഎഇ പ്രസിഡന്റിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച യുഎഇ പ്രസിഡന്റിന്റെ വിമാനത്തിന് കുവൈത്ത് യുദ്ധവിമാനങ്ങളുടെ ഒരു സ്‌ക്വാഡ്രണ്‍ അകമ്പടി സേവിച്ചു.
വിമാനമിറങ്ങിയപ്പോള്‍ വിമാനത്താവളത്തില്‍ ഔദ്യോഗിക സ്വീകരണ ചടങ്ങ് നടന്നു. ഷെയ്ഖ് മുഹമ്മദ് എത്തിയതോടെ ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us