/sathyam/media/media_files/2024/10/20/YqBrBhhbee3iRzycdq6Q.jpg)
മക്ക: സൗദി അറേബ്യയുടെ വിവിധ നഗരങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളില്‍ നിന്നും ദിവസവും ഉംറയ്ക്കായി മക്കയിലേക്കും മദീനയിലേക്കും ആയിരക്കണക്കിന് ആള്‍ക്കാര്‍ ഒഴുകിയെത്തുന്നു. ദിവസവും ഒട്ടനവധി ഉംറ ബസ് സര്‍വീസുകളാണ് നടത്താറുള്ളത്.
ഏറ്റവും കൂടുതല്‍ ഉംറ ഗ്രൂപ്പ് ഉള്ളത് മലയാളികള്‍ നടത്തുന്നതാണ്. അതുകഴിഞ്ഞാല്‍ ബംഗ്ലാദേശും പാകിസ്ഥാന്‍ ഗ്രൂപ്പുകളും ആണ്. മൂന്ന് ദിവസത്തേക്ക് 130 റിയാല്‍ മുതല്‍ 160 റിയാല്‍വരെ ഉള്ള പാക്കേജുകള്‍ ആണ് നിലവില്‍ നടക്കുന്നത്.
സൗദി അറേബ്യയില്‍ നിലവില്‍ നല്ല കാലാവസ്ഥയാണ്. ചൂടു മാറി തണുപ്പിലേക്ക് കടക്കുമ്പോള്‍ ഉംറ നിര്‍വഹിക്കുവാന്‍ ലക്ഷോപലക്ഷം വിദേശികളും സ്വദേശികളുമാണ് ദിവസവും മക്കയിലും മദീനയിലും എത്തുന്നത് .
വരും ദിവസങ്ങളില്‍ ശൈത്യം കൂടുന്തോറും തിരക്ക് വര്‍ദ്ധിക്കും എന്നാണ് അധികൃതര്‍ പറയുന്നത്. വിമാന ടിക്കറ്റ് നിരക്ക് വര്‍ധിട്ട് പോലും ഉംറയ്ക്കുള്ള തിരക്ക് കുറവല്ല.