യൂണിയൻ കോപ് 29-ാം ശാഖ പുതിയ ഷോപ്പിങ് മാളിൽ വരുന്നു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
unioun corp jbKASJBd

ദുബായ് :  യൂണിയൻ കോപ് തങ്ങളുടെ പുതിയ പദ്ധതിയായഅൽ ഖവാനീജ് മാൾ  ഉദ്ഘാടനം ചെയ്തു. ദുബായ് അൽ ഖവാനീജ് മാൾ 2-ൽ സ്ഥിതി ചെയ്യുന്ന മാൾ, 70,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് പണിതിരിക്കുന്നത്. ഒരു ഹൈപ്പർമാർക്കറ്റ്, റീട്ടെയ്ൽ സർവ്വീസ് ഔട്ട്ലെറ്റുകൾ, വിശാലമായ ഔട്ട്ഡോർ പാർക്കിങ് എന്നിവ ഇതിന്റെ ഭാ​ഗമാണ്.

Advertisment

ആധുനിക ആർക്കിടെക്ച്ചർ ഡിസൈനിൽ പണിതിരിക്കുന്ന മാൾ ആളുകൾക്ക് എളുപ്പം ഷോപ്പിങ് നടത്താൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ശംസി, സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി, തിലാൽ ബിൻ ഖുറേഷ് അൽഫലാസി തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിന്റെ ഭാ​ഗമായി.

“ഷോപ്പിങ് മാൾ എന്നതിനപ്പുറം ഒരു സോഷ്യൽ റീട്ടെയ്ൽ സ്പേസ് ആണിത്. ദുബായിലെ ഏറ്റവും മികവാർന്ന നിലവാരത്തിലാണ് ഇത് പണിതിരിക്കുന്നത്. കുടുംബങ്ങൾക്കും മറ്റു ഷോപ്പർമാർക്കും ആസ്വാദ്യകരമായ അനുഭവമായിരിക്കും ഇത്.” - സി.ഇ.ഒ അൽ ഹഷെമി പറഞ്ഞു.

 

Advertisment