ജിദ്ദ: കഴിഞ്ഞ ദിവസം അന്തരിച്ച മലപ്പുറം ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറിയും ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും ദളിത് ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ. പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ ജിദ്ദ - മലപ്പുറം ജില്ല കെ എം സി സി അനുശോചനം രേഖപ്പെടുത്തി.
മുസ്‌ലിം ലീഗ് പാർട്ടിക്കും ദളിത് സമൂഹത്തിനും ഉണ്ണികൃഷ്ണന്റെ നിര്യാണം നികത്താനാവാത്ത നഷ്ടമാണ്.
മുസ്‌ലിം ലീഗിന്റെ ആദർശം ഉൾക്കൊണ്ടു രാഷ്ട്രീയ പ്രവർത്തനം നടത്തിയ അദ്ദേഹം ദളിത് പിന്നോക്ക സമൂഹത്തിന്റെ വിദ്യാഭ്യാസ- സാമൂഹ്യ പുരോഗതിക്ക് വേണ്ടി വലിയ സംഭാവന നൽകിയിട്ടുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ കഴിവ് തെളിയിച്ച ഉണ്ണി കൃഷ്ണൻ മലപ്പുറം ജില്ലയുടെ വികസനത്തിന് വേണ്ടിയും ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയുടെ വികസനത്തിന് വേണ്ടിയും മുസ്‌ലിം - ദളിത് ഐക്യത്തിനും വേണ്ടി പ്രവർത്തിച്ച അദ്ദേഹം എന്നും സ്മരിക്കപ്പെടുമെന്നും ജിദ്ദ - മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഇസ്മയിൽ മുണ്ടു പ്പറമ്പ് ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.