/sathyam/media/media_files/2025/10/21/untitled-2025-10-21-13-44-53.jpg)
കുവൈറ്റ്: യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യു. പി. എഫ്. കെ) സംഘടിപ്പിക്കുന്ന പത്താമത് വാർഷിക കൺവൻഷൻ ഒക്ടോബർ 22 ബുധനാഴ്ച ആരംഭിച്ച് 24 വെള്ളിയാഴ്ച സമാപിക്കുന്നു, ഓരോ ദിവസവും വൈകിട്ട് 7 മണിക്ക് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഇൻ കുവൈറ്റ് (എൻ.ഇ.സി.കെ.) ചർച്ച് ആൻഡ് പാരിഷ് ഹാളിൽ വെച്ച് നടക്കും.
ഈ വർഷത്തെ കൺവൻഷനിൽ മുഖ്യ പ്രഭാഷകനായി പാസ്റ്റർ പ്രിൻസ് തോമസ് റാന്നി പങ്കെടുക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണിയുടെ നേതൃത്വത്തിൽ യു. പി. എഫ്. കെ ഗായകസംഘം സംഗീതശുശ്രൂഷ നിർവഹിക്കും.
കൺവൻഷനോടനുബന്ധിച്ച് ഒക്ടോബർ 21 ചൊവ്വാഴ്ചയും 25 ശനിയാഴ്ചയും യുവജനങ്ങൾക്കായും വനിതകൾക്കായും പ്രത്യേകം കോൺഫറൻസുകളും സംഘടിപ്പിച്ചിരിക്കുന്നു. ലേഡീസ് കോൺഫറൻസിൽ മുഖ്യ പ്രഭാഷികയായി ഡോക്ടർ അനു കെന്നത്ത് പങ്കെടുക്കും.
മിഡിൽ ഈസ്റ്റ് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയായ യു. പി. എഫ്. കെ. യിൽ എൻ.ഇ.സി.കെ. യിലെയും അഹമ്മദിയിലെ സെന്റ് പോൾസ് ചർച്ചിലെയും 18 പ്രധാന പെന്തക്കോസ്ത് സഭകൾ ഉൾപ്പെടുന്നു.
കൺവൻഷനുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങൾക്കുമായി വളരെ വിപുലമായ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
പാസ്റ്റർ ബെൻസൻ തോമസ് (പ്രോഗ്രാം കൺവീനർ), ബിജോ കെ ഈശോ (ജനറൽ കൺവീനർ), സാംകുട്ടി സാമുവേൽ (ജനറൽ സെക്രട്ടറി), ജെയിംസ് ജോൺസൻ (ട്രെഷറർ),ഷിബു വി സാം (ജോയിൻറ് സെക്രട്ടറി), ജേക്കബ് മാമ്മൻ (ജോയിന്റ് ട്രെഷറർ)കെ. സി. സാമുവേൽ (ഫിനാൻഷ്യൽ കൺട്രോളർ), അഡ്വൈസറി ബോർഡിൽ പാസ്റ്റർ ഷിബു മാത്യു, പാസ്റ്റർ എബി റ്റി ജോയി, റോയി കെ യോഹന്നാൻ എന്നിവരാണ് ഭാരവാഹികൾ.