പ്രവാസികൾക്ക് യുപിഐ സേവനം ലഭ്യമാക്കി ഇന്ത്യ; വിദേശ നമ്പറുമായും എൻആർഐ അക്കൗണ്ടുമായും ബന്ധിപ്പിക്കാം; ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാകുക 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്

ആദ്യ ഘട്ടത്തിൽ യുഎഇ, ഒമാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യുപിഐ സേവനം ലഭ്യമാകുക

New Update
നിങ്ങളുടെ ഫോണിലേക്ക് പണം പിന്‍വലിക്കുന്നതിനായി ഒരു മെസേജ് വന്നിട്ടുണ്ടോ, എങ്കില്‍ ഉടനടി ചെയ്യേണ്ടത് ഇങ്ങനെ;  അല്ലെങ്കില്‍ സംഭവിക്കുക വന്‍ നഷ്ടം;  44 കോടി കസ്റ്റമേഴ്‌സിന് മുന്നറിയിപ്പുമായി എസ്ബിഐ !

ദുബായ്: പ്രവാസികൾക്കും യുപിഐ സേവനം ലഭ്യമാക്കി ഇന്ത്യ. പുതിയ സംവിധാനത്തിൽ വിദേശ നമ്പറുമായും എൻആർഐ അക്കൗണ്ടുമായും യുപിഐ സേവനത്തെ ബന്ധിപ്പിക്കാൻ പ്രവാസികൾക്ക് സൗകര്യമൊരുക്കിയിരിക്കുകയാണ് ഇന്ത്യ.

Advertisment

ഇതുവരെ ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്ന് മാത്രം പണമിടപാടുകൾ നടത്താൻ സാധിച്ചിരുന്നതിന് മാറ്റംവരുത്തി പ്രവാസികളുടെ വിദേശ നമ്പറുമായും എൻആർഐ അക്കൗണ്ടുമായും ബന്ധിപ്പിച്ച് ഇടപാടുകൾ നടത്താൻ സാധിക്കുമെന്ന് ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാൻ റാവു കരാട് പറഞ്ഞു.

ആദ്യ ഘട്ടത്തിൽ യുഎഇ, ഒമാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യുപിഐ സേവനം ലഭ്യമാകുക. ഇന്ത്യൻ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 10 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ സൗകര്യം ഉപയോ​ഗിക്കാൻ സാധിക്കുക.

പ്രവാസികൾക്കും വിദേശികൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനത്തിൽ ആവശ്യമായ പരിഷ്കാരം വരുത്താൻ റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യയിലെ ബാങ്കുകളും ചേർന്ന് രൂപം നൽകിയ ദേശീയ പേയ്മെന്റ് കോർപ്പറേഷനാണ് യുപിഐ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത്.

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തിന് മുന്നോടിയായാണ് യുപിഐ സംവിധാനം വിദേശികൾക്കും പ്രവാസികൾക്കുമായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. പ്രവാസികൾക്ക് ലഭിക്കുന്നത് പോലെ തുടക്കത്തിൽ എല്ലായിടത്തും യുപിഐ ഉപയോഗിക്കാനുള്ള സൗകര്യം വിദേശ വിനോദ സഞ്ചാരികൾക്ക് ആദ്യ ഘട്ടത്തിൽ ലഭിക്കില്ല.

ബംഗളൂരു, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ഇവർക്ക് സേവനം ലഭിക്കുക. ഡിജിറ്റൽ പോയ്മെന്റ് സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം.

Advertisment