/sathyam/media/media_files/2026/02/28/hajj-saudi-2026-02-28-18-59-33.jpg)
ജിദ്ദ: മെയ് അവസാന വാരം നടക്കാനിരിക്കുന്ന വിശുദ്ധ ഹജ്ജിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന രാജ്യത്തിനകത്ത് നിന്നുള്ള തീര്ഥാടകരോട് പ്രതിരോധ കുത്തിവെപ്പ് ഓർമിപ്പിച്ച് സൗദി ആരോഗ്യ മന്താലയം.
രോഗ പ്രതിരോധ ശേഷിയും ആരോഗ്യ സംരക്ഷണവും മറ്റു തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കലും മുൻനിർത്തി ആവശ്യമായ വാക്സിനേഷനുകൾ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു, അതിലൂടെ ആഗോള സംഗമത്തിനെത്തുന്ന എല്ലാവര്ക്കും നല്ല ആരോഗ്യത്തോടെ കർമ്മങ്ങൾ നിർവഹിക്കാനാകുമെന്ന് മന്ത്രാലയം പ്രസ്താവന പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മെനിംഗോകോക്കൽ വാക്സിൻ എടുക്കാത്ത എല്ലാ ഹജ്ജ് തീർത്ഥാടകർക്കും ആരോഗ്യ പ്രവർത്തകരും നിർബന്ധമായും പ്രസ്തുത വാക്സിൻ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മെനിഞ്ചൈറ്റിസ് (തലച്ചോറിനും സുഷുമ്‌നാ നാഡിക്കും ചുറ്റുമുള്ള ആവരണത്തിന്റെ വീക്കം), സെപ്‌റ്റിസീമിയ (രക്തത്തിലെ വിഷബാധ) എന്നിവയ്ക്ക് കാരണമാകുന്ന ഗുരുതരമായ ബാക്ടീരിയ അണുബാധയായ മെനിംഗോകോക്കൽ രോഗത്തെ തടയാൻ ഉപയോഗിക്കുന്ന വാക്സിൻ ആണ് ഇത്.
അതുപോലെ, സീസണൽ ഫ്ലൂ വാക്സിനും എടുക്കാൻ ആരോഗ്യ മന്ത്രാലയം തീർത്ഥാടകരെ ഉപദേശിച്ചു. 2025 സെപ്റ്റംബർ 1 ന് മുമ്പ് പ്രസ്തുത വാക്സിൻ എടുത്തിട്ടില്ലാത്തവർക്കാണ് ഇത്. കൂടാതെ കൊറോണ വൈറസ് (COVID-19) വാക്സിൻ എടുക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. ഇതാകട്ടെ, 2025 ജനുവരി 1 ന് മുമ്പ് അത് ചെയ്തിട്ടില്ലാത്തർക്കുമാണ്.
"സ്വിഹഹത്തി" ആപ്പ് വഴി ഓരോരുത്തരുടെയും നിലവിലെ വാക്സിനേഷൻ അവസ്ഥ പരിശോധിക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.
എല്ലാ ഹജ്ജ് തീർത്ഥാടകരോടും ആരോഗ്യ പ്രവർത്തകരോടും മുതിർന്നവർക്കുള്ള വാക്സിനേഷൻ ക്ലിനിക്കുകളിൽ "സെഹ്ഹാത്തി" ആപ്പ് വഴി വാക്സിനേഷനുകൾക്കായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us