എട്ടുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മരണം തേടിയെത്തി: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു: മരണം ഇന്ന് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ

റൂവി, ഹോണ്ട റോഡില്‍ ബില്‍ഡിങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു മരിച്ച വിനോദ്.

New Update
vinod

മസ്‌കത്ത്: എട്ടുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു.

Advertisment

കോഴിക്കോട് വടകര സ്വദേശി വിനോദ് ആണ് മരിച്ചത്. 59 വയസ്സായിരുന്നു. റൂവിയിലെ താമസസ്ഥലത്ത് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 

ബില്‍ഡിങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു മരിച്ച വിനോദ്. 

ഇന്ന് രാത്രി എട്ടുമണിയോടെ നാട്ടിലേക്ക് പോകാനിരിക്കവെയാണ് അപ്രതീക്ഷിത വിയോഗം. നടപടികള്‍ പൂര്‍ത്തിയക്കി മൃതദേഹം ഉടന്‍ നാട്ടിലേക്ക് കൊണ്ടുപോകും.

സിന്ധുവാണ് ഭാര്യ. മകന്‍. ഗോപു

Advertisment