സ്വകാര്യ മേഖലയിലെ വിസ നിയമങ്ങളിൽ മാറ്റം: ഗ്യാരണ്ടി തുക ഒഴിവാക്കി

പുതിയ മാറ്റം വിസ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുമെന്നും തൊഴിലാളികളെ എളുപ്പത്തിൽ നിയമിക്കാൻ സഹായിക്കുമെന്നുമാണ് വിലയിരുത്തൽ.

New Update
VISA

കുവൈത്ത്: കുവൈത്തിലെ സ്വകാര്യ മേഖലയിൽ പുതിയ വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന നിയമങ്ങളിൽ നിർണ്ണായക മാറ്റം.

Advertisment

ഇനി മുതൽ ഓരോ തൊഴിലാളിക്കും നിശ്ചിത തുക ഗ്യാരണ്ടിയായി കെട്ടി വെക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയതായി മാനവ ശേഷി സമിതിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ, എഞ്ചിനീയർ റബാബ് അൽ-ഒസൈമി അറിയിച്ചു.


ഈ പുതിയ തീരുമാനം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസം നൽകും. പുതിയ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകൾക്ക് ഇനി മാനവ ശേഷി സമിതിയിൽ ഗ്യാരണ്ടി തുക കെട്ടി വെക്കേണ്ടതില്ല. ഇത് സംബന്ധിച്ച ഉത്തരവ് ഔദ്യോഗികമായി പുറത്തിറക്കി.


പുതിയ മാറ്റം വിസ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുമെന്നും തൊഴിലാളികളെ എളുപ്പത്തിൽ നിയമിക്കാൻ സഹായിക്കുമെന്നുമാണ് വിലയിരുത്തൽ.

Advertisment