Advertisment

കുവൈത്തിൽ മതിയായ നിബന്ധനകൾ പാലിക്കാതെ സമർപ്പിക്കുന്ന സന്ദർശക വിസ അപേക്ഷകൾ നിരസിക്കുമെന്ന് അധികൃതർ

New Update
9999999999

കുവൈറ്റ്‌:  കുവൈത്തിൽ വിദേശികൾക്ക് ഏറ്റവും അടുത്ത ബന്ധുക്കളെ സന്ദർശക വിസയിൽ കൊണ്ടുവരാനുള്ള അനുമതി പ്രാബല്യത്തിലായിരിക്കെ മതിയായ നിബന്ധനകൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുമെന്ന് അധികൃതർ വ്യക്തമാക്കി .

Advertisment

സന്ദർശക വിസയിൽ കൊണ്ടുവരാൻ പോകുന്ന കുടുംബാംഗത്തിന് കുവൈത്തിൽ ഇവരെ സ്പോൺസർ ചെയ്യുന്നവരുമായുള്ള കുടുംബ ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നതാണ് നിബന്ധന.

ഈ സർട്ടിഫിക്കറ്റ് അപേക്ഷകന്റെ രാജ്യത്തെ കുവൈത്ത് എംബസി, കുവൈത്ത് വിദേശകാര്യ മന്ത്രാലയം, സന്ദർശകൻ വരുന്ന രാജ്യത്തിൻ്റെ വിദേശകാര്യ മന്ത്രാലയം എന്നീ വിഭാഗങ്ങൾ ആധികാരികമായി സാക്ഷ്യപെടുത്തിയതായിരിക്കണം .

ഇങ്ങനെ സാക്ഷ്യപെടുത്താതെ സമർപ്പിക്കുന്ന സർഫിക്കറ്റുകൾ അപേക്ഷയോടൊപ്പം നിരസിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇക്കാര്യമുൾപ്പെടെ കുടുംബ സന്ദർശക വിസ ലഭിക്കുന്നതിനുവേണ്ട അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രാലയം ഒരു ബ്രോഷർ പുറത്തിറക്കിയിട്ടുണ്ട് . താഴെ പറയുന്ന കാര്യങ്ങളാണ് ബ്രോഷറിലുള്ളത് .

മൊബൈൽ ഫോൺ നമ്പർ സഹിതം സ്പോൺസർ ഒപ്പിട്ട അപേക്ഷ , സന്ദർശക വിസയിലുള്ളയാളെ തൊഴിൽ വിസയിലേക്ക് മാറ്റാൻ അപേക്ഷിക്കില്ലെന്ന സ്പോൺസർ ഒപ്പിട്ട പ്രതിജ്ഞ, കുവൈത്ത് എയർവേഴ്‌സ് അല്ലെങ്കിൽ അൽ ജസീറ എയർവേർസ് വിമാന കമ്പനികളിൽനിന്നെടുത്ത യാത്ര ടിക്കറ്റ് , സന്ദർശകരുടെ ആറു മാസത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്പോർട്ട് കോപ്പി , സന്ദർശകരുടെ സ്‌പോൺസറുടെ കൃത്യമായ മേൽവിലാസം രേഖപെടുത്തിയ സിവിൽ ഐഡി കോപ്പി, സ്‌പോൺസറുടെ വർക്ക് പെര്മിറ്റിന്റെ കമ്പ്യൂട്ടർ പ്രിന്റ് , നേരത്തെ സൂചിപ്പിച്ചതുപോലുള്ള ബന്ധുത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമായ രേഖകളായി ബ്രോഷറിൽ വ്യക്തമാക്കിയത്.

അതിനിടെ രണ്ട് മാസത്തിനു ശേഷം സന്ദർശക വിസ നൽകുന്നത് നിർത്തിവെക്കുമെന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്ന് താമസ കാര്യാലയം വ്യക്തമാക്കി .

Advertisment