വോയ്സ് കുവൈത്ത് " വിശ്വകല " 2025 ഫ്ലയർ പ്രകാശനം ചെയ്തു

മംഗഫ് മെമ്മറീസ് ഹാളിൽ  നടന്ന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.ജി.ബിനു കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കരക്ക് ഫ്ലയർ നൽകി പ്രകാശനം ചെയ്തു. 

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitled

കുവൈത്ത്: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) 21-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന " വിശ്വകല - 2025 " ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. 

Advertisment

മംഗഫ് മെമ്മറീസ് ഹാളിൽ  നടന്ന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.ജി.ബിനു കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കരക്ക് ഫ്ലയർ നൽകി പ്രകാശനം ചെയ്തു. 


വോയ്സ് കുവൈത്ത് പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.ജി.ബിനു " വിശ്വകല - 2025 " പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ജനുവരി 2 വെള്ളിയാഴ്ച വൈകീട്ട് 3:30 മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. 


Untitled

നാട്ടിൽനിന്ന് അനുഗ്രഹീത നാടൻ പാട്ട് കലാകാരൻ ജയചന്ദ്രൻ കടമ്പനാട് നയിക്കുന്ന " മൺപാട്ട് " ഒപ്പം പൊലിക നാടൻപാട്ട് കൂട്ടം കുവൈത്തും, കുവൈത്തിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധയിനം നൃത്തനൃത്യങ്ങൾ, ഗാനമേള തുടങ്ങിയ പരിപാടികൾ അരങ്ങേറും.
സാമൂഹ്യ പ്രവർത്തകൻ മനോജ് മാവേലിക്കര,ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹനൻ എന്നിവർ സംസാരിച്ചു. 

വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് നന്ദിയും പറഞ്ഞു.

Advertisment