വോയ്സ് കുവൈത്ത് സാമൂഹിക പ്രവർത്തകൻ സന്തോഷ് സി.എച്ച് ന് യാത്രയയപ്പ് നൽകി

വളരെ തുച്ഛമായ വരുമാനം വാങ്ങുന്ന ആളാണ് സന്തോഷ് സി.എച്ച് .ഈ അവസരത്തിൽ അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

New Update
Untitled

കുവൈത്ത്: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) സാമൂഹിക പ്രവർത്തകൻ സന്തോഷ് സി.എച്ച് ന് യാത്രയയപ്പ് നൽകി. 27 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതം മതിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

Advertisment

മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വോയ്സ് കുവൈത്ത് ജോയിന്റ് ട്രഷറർ ചന്ദ്രു പറക്കോടിന്റെ പിതാവ് രാമചന്ദ്രൻ ആചാരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗ നടപടികൾ ആരംഭിച്ചത്. 


വോയ്സ് കുവൈത്ത് പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

ഉദ്ഘാടന പ്രസംഗത്തിൽ സന്തോഷ് സി എച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒരു ലാഭേച്ഛയില്ലാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ സന്തോഷിന്റെ ശ്രദ്ധയിൽ പെട്ടാൽ അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഒരു വിഹിതം നൽകി സഹായിക്കുന്നതായി അറിയാൻ കഴിഞ്ഞു.

വളരെ തുച്ഛമായ വരുമാനം വാങ്ങുന്ന ആളാണ് സന്തോഷ് സി.എച്ച് .ഈ അവസരത്തിൽ അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 

ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ ആർട്സ് സെക്രട്ടറി അനിൽ ആറ്റുവ, പ്രവാസി ലീഗൽ സെൽ പ്രസിഡന്റും, പ്രതീഷ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയുംമായ ബിജു സ്റ്റീഫൻ, ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പബ്ളിസിറ്റി കൺവീനർ ബിജു നായർ, വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, ഉപദേശക സമിതി അംഗം സജയൻ വേലപ്പൻ, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി. മോഹൻ, അബ്ബാസിയ യൂനിറ്റ് കൺവീനർ രഞ്ജിത്ത് കൃഷ്ണൻ, ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി ശാലു ശശിധരൻ,വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ്,ഫഹാഹീൽ യൂനിറ്റ് അംഗം പ്രദീപ് ശങ്കർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 

Untitled

ചെയർമാൻ പി.ജി.ബിനു സന്തോഷ് സി.എച്ച് ന് സ്നേഹോപഹാരം നൽകി. സന്തോഷ് സി.എച്ച് മറുപടി പ്രസംഗം നടത്തി. 

വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും വോയ്സ് കുവൈത്ത് ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് നന്ദിയും പറഞ്ഞു.

Advertisment