New Update
/sathyam/media/media_files/ncFSWTCKEf0rAyt8gEb9.jpg)
ബഹ്‌റൈൻ: ഇന്ത്യൻ എംബസിയിൽ നടന്ന ഇന്ത്യ ഇൻ ബഹ്‌റൈൻ ഫെസ്റ്റിവലിൽ തിരുവന്തപുരത്തിന്റെ തനതു ആഹാര വിഭവങ്ങളും, ക്രാഫ്റ്റ് സ്റ്റാൾ, നാടൻ കൈകൊട്ടിക്കളി എന്നി ഇനങ്ങൾ എംബസിയുടെ അങ്കണത്തിൽ അരങ്ങേറി.
Advertisment
സ്വദേശികളും വിദേശികളും അടക്കം ഒട്ടനവധി ആൾക്കാർ പങ്കെടുത്തു. വളരെ കുറച്ചു സമയത്തിനുള്ളിൽ സ്വാദിഷ്ടമായ നിരവധി തനത് വിഭവങ്ങളും വ്യത്യസ്തവും ആകർഷകവുമായ ക്രാഫ്റ്റ്സ് തയ്യാറാക്കിയ വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗത്തിനും, അന്നേ ദിവസം ഈ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.