Advertisment

വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഇഫ്താർ മജ്‌ലിസ് 2024 സംഘടിപ്പിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
vot1Untitlied.jpg

ബഹ്‌റൈൻ: വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഇഫ്താർ മജ്‌ലിസ് 2024 സംഘടിപ്പിച്ചു. വോയിസ്‌ ഓഫ് ട്രിവാൻഡ്രം മെമ്പേഴ്സും മറ്റു ബഹ്‌റൈൻ അറിയപ്പെടുന്ന സംഘടനാ പ്രവർത്തകരും അടക്കം 1400 അധികം പേർ പങ്കെടുത്തതായി സംഘടാകർ അറിയിച്ചു.

Advertisment

vot Untitlied.jpg

വിഒടി പ്രസിഡന്റ് സിബി കുര്യന്റെ അധ്യക്ഷതയിൽ ആരഭിച്ച ചടങ്ങിൽ ഇന്ത്യൻ എമ്പസി  സെക്കന്റ്‌ സെക്രട്ടറി കോൺസുലർ രവി സിംഗ്, കേരളീയ സമാജം പ്രസിഡന്റ്‌ പിവി രാധാകൃഷ്ണൻ പിള്ള, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ കൊല്ലം,ബഹ്‌റൈൻ പ്രവാസി വെൽഫയർ പ്രസിഡന്റ്‌  ബദറുദ്ധീൻ പൂവാർ, കോഴിക്കോട് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് ഫൗണ്ടർ സെയ്യെദ് ഹനീഫ്  ചീഫ് എഡിറ്റർ പ്രദീപ്‌ പുറവങ്കര, ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ്‌ ജവാദ് വക്കം, സാമൂഹ്യ പ്രവർത്തകരായ അൻവർ നിലമ്പൂർ,  നൈന മുഹമ്മദ്‌ ഷാഫി, ദീപക് തണൽ,  കൂടാതെ മറ്റു സാമൂഹിക സംസാരിക മേഖല പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

വിഒടി  സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സുമയ്യ സിബിൻ ഇഫ്താർ സന്ദേശം നൽകി.

ഇഫ്താർ മജിലിസ് 2024 കമ്മറ്റി  കൺവീനർ മുനീർ,  കോർഡിനേറ്റർ സിനോജ്, എക്സിക്യൂട്ടീവ് കമ്മറ്റി, ലേഡീസ് വിംഗ് എന്നിവർ -പങ്കെടുത്ത എല്ലാവർക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി.

Advertisment