New Update
/sathyam/media/media_files/2025/12/20/98af3789-0ddd-4760-985f-e25f8232a4bb-2025-12-20-18-56-51.jpg)
വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ വനിതാ വിഭാഗം അംഗങ്ങൾ ദുബായ് മദീനയിൽ ജലയാത്ര സഘടിപ്പിച്ചു. റിജിയണിലെ വിവിധ പ്രൊവിൻസുകളിലെ അംഗങ്ങളുടെ പങ്കാളിത്തത്തിലായിരുന്നു വിനോദ യാത്ര നടത്തിയത്.
Advertisment
വിവിധങ്ങളായ സാമൂഹിക പ്രവർത്തന ഇടവേളകളിലെ മാനസിക ഉല്ലാസത്തിന് ഇത്തരം കൂടിച്ചേരലുകൾ ആവശ്യമാണെന്ന് ആശംസ പ്രസംഗത്തിൽ ഗ്ലോബൽ വിമൻസ് കൗൺസിൽ പ്രസിഡന്റ് എസ്തർ ഐസക് അഭിപ്രായപ്പെട്ടു. റാണി സുധീർ, മിഡിലീസ്റ്റ് വനിതാവിഭാഗം ചെയർപേഴ്സൺ ലക്ഷ്മി ലാൽ, പ്രസിഡന്റ് മിലാന അജിത്, സെക്രട്ടറി മേരിമോൾ, പ്രൊവിൻസ് പ്രതിനിധികളായ ജാനറ്റ് വർഗീസ്, മേരി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us