വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം, നീതി നിഷേധം. കെ.കെ.ഐ .സി ധൈഷണിക സമ്മേളനം നാളെ

വിസ്‌ഡം ഇസ്‌ലാമിക്ക് ഓർഗനൈസേഷൻ സ്റ്റുഡന്റസ് വിങ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹിക്ക്മി മുഖ്യ പ്രഭാഷണം നടത്തും.

New Update
Untitledjmmuuwaqf

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സംഘടിപ്പിക്കുന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം, നീതി നിഷേധം എന്ന വിഷയത്തിലുള്ള ധൈഷണിക സമ്മേളനം നാളെ അബ്ബാസിയ യുണൈറ്റഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണെന്ന്  സംഘാടകർ അറിയിച്ചു.

Advertisment

വൈകുന്നേരം ഏഴു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ ഹൃസ്വ സന്ദർശനാർഥം കുവൈത്തിൽ എത്തുന്ന വിസ്‌ഡം ഇസ്‌ലാമിക്ക് ഓർഗനൈസേഷൻ സ്റ്റുഡന്റസ് വിങ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹിക്ക്മി മുഖ്യ പ്രഭാഷണം നടത്തും.


പി.എൻ .അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് വിഷയമവതരിപ്പിക്കും, വിവിധ സംഘടനകളെ പ്രീതിനിധീകരിച് , ഫാറൂക്ക് ഹമദാനി (കെ.കെ.എം.സി.സി ),സുരേഷ് മാത്തൂർ (ഒ.ഐ.സി.സി) ഒ.പി .ഷറഫുദ്ധീൻ (കെ.കെ.എം.എ ),അൻവർ സഈദ്  (കെ.ഐ.ജി ), ബേബി ഔസേഫ് (കേരള അസോസിയേഷൻ), സി.പി. അബ്ദുൽ അസീസ് (കെ.കെ.ഐ.സി.) എന്നിവർ പരിപാടിയിൽ പങ്കെടുത് സംസാരിക്കുന്നതാണ് .

Advertisment