യുദ്ധം തുടങ്ങി, ഗള്‍ഫ് മേഖലയിലൂടെയുള്ള വ്യോമഗതാഗതം പ്രതിസന്ധിയില്‍

New Update
Y

അബുദാബി: യുഎസ് സഹായത്തോടെ ഇറാനെ വിറപ്പിച്ച് ഇസ്രയേല്‍.ഇന്ന് രാവിലെ മുതല്‍ ഇറാന്റെ തലസ്ഥാനത്ത് ഇസ്രായേല്‍ കനത്ത ആക്രമണം നടത്തുകയാണ്. അതേസമയം ഇസ്രയേലിനു നേരെ തിരിച്ചടിക്കുന്നുണ്ടെന്ന് ഇറാനും അവകാശപ്പെടുന്നുണ്ട്.

Advertisment

ഇറാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ മുഹമ്മദ് പാക്പൂര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായ പാക്പൂര്‍ മുന്‍ കമാന്‍ഡര്‍ ഹുസൈന്‍ സലാമി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഐആര്‍ജിസി കമാന്‍ഡര്‍ സ്ഥാനത്തെത്തിയത്. മുഹമ്മദ് പാക്പൂര്‍ 260 ദിവസമാണ് ഐആര്‍ജിസി കമാന്‍ഡറായിരുന്നത്.

ഇസ്രയേലിനും യുഎസിനും എന്തെങ്കിലും തെറ്റായ കണക്കുകൂട്ടലുകള്‍ ഉണ്ടെങ്കില്‍ അതൊഴിവാക്കണമെന്ന് ജനുവരിയില്‍ മുഹമ്മദ് പാക്പൂര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്ക് എക്കാലത്തെയും കൂടുതല്‍ സജ്ജമായി നില്‍ക്കുന്നതായടക്കം പറഞ്ഞ പാക്പൂര്‍ വെല്ലുവിളി നടത്തിയിരുന്നു.

ഇറാനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ ഇസ്രായേലിന് നേരെ വരുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴക്കുന്നുണ്ടെന്നുമാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രായേലിനു നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് സ്ഥിരീകരിച്ചു.

യുഎസ്- ഇസ്രയേല്‍ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹറൈന്‍, കുവൈത്ത്, അബുദാബി, റിയാദ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സ്ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. യുഎഇ ലക്ഷ്യമാക്കി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയതായും, അവയില്‍ പലതും വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായും റിപ്പോര്‍ട്ട്.

അബുദാബിയിലെ ഒരു ജനവാസ മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതിനെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ഏഷ്യന്‍ വംശജനായ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. ബഹ്റൈനില്‍ അടിയന്തര സൈറണ്‍ മുഴങ്ങിയതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബഹ്റൈനില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തില്‍ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബഹ്‌റൈനില്‍ അഞ്ചോളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. ബഹ്റൈന്‍ ജുഫൈര്‍ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ജുഫൈര്‍ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കുവൈത്തില്‍ ജഹ്‌റയിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.

ഖത്തര്‍, കുവൈത്ത്, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാത അടച്ചു

സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്നും എല്ലാവരും അകന്നു നില്‍ക്കണം. വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ ജനങ്ങള്‍ തുടരണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അല്ലാതെ പുറത്തു പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഖത്തര്‍, കുവൈത്ത്, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാത അടച്ചു.

മടങ്ങിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദോഹ വഴിയുള്ള കണക്റ്റിംഗ് സര്‍വീസുകള്‍ ആശ്രയിക്കുന്ന യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ബാധിതര്‍. വിമാനക്കമ്പനി സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും യാത്രക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ പരിശോധിക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.

എമിറേറ്റ്‌സ്

ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് വിമാനക്കമ്പനിയും മേഖലയില്‍ ഉണ്ടായ വ്യോമപരിധി നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ചില ഗള്‍ഫ് രാജ്യങ്ങളുടെയും ഇറാന്‍-ഇറാഖ് മേഖലകളുടെയും മുകളില്‍ വിമാനങ്ങള്‍ പറക്കാന്‍ കഴിയാത്തതിനാല്‍ ദീര്‍ഘ റൂട്ടുകള്‍ സ്വീകരിക്കേണ്ടിവരുന്ന സാഹചര്യം നിലനില്‍ക്കുന്നു.

ഇതിന്റെ ഫലമായി ചില സര്‍വീസുകള്‍ വൈകുകയും ചിലത് താല്‍ക്കാലികമായി റദ്ദാക്കപ്പെടുകയും ചെയ്തു. യൂറോപ്പ്, ഏഷ്യ, ഉത്തര അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിംഗ് യാത്രകള്‍ക്ക് സമയക്രമത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. യാത്രക്കാരുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്ന് കമ്പനി അറിയിച്ചു.

ഇത്തിഹാദ് എയര്‍വേയ്സ്

അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് വിമാനക്കമ്പനിയും നിലവിലെ സാഹചര്യത്തെ തുടര്‍ന്ന് ചില സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി അറിയിച്ചു. സുരക്ഷാ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ചില വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റു ചിലത് വൈകിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അബുദാബി ഹബ്ബ് വഴിയുള്ള കണക്റ്റിംഗ് യാത്രകള്‍ക്ക് പ്രത്യേകിച്ച് ശ്രദ്ധ വേണമെന്നും യാത്രക്കാര്‍ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് മുന്‍കൂട്ടി പരിശോധിക്കണമെന്നും കമ്പനി നിര്‍ദ്ദേശിച്ചു. മേഖലയില്‍ സ്ഥിതി സ്ഥിരത കൈവരിക്കുന്നതുവരെ സര്‍വീസുകളില്‍ അനിശ്ചിതത്വം തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

പൊതുവായ നിര്‍ദ്ദേശങ്ങള്‍

യാത്രയ്ക്ക് മുമ്പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് നിര്‍ബന്ധമായും പരിശോധിക്കുക.

എയര്‍ലൈന്‍ ആപ്പ് / വെബ്‌സൈറ്റ് വഴി പുതുക്കിയ വിവരങ്ങള്‍ ലഭ്യമാക്കുക.

കണക്റ്റിംഗ് ഫ്‌ലൈറ്റുകള്‍ ഉള്ളവര്‍ അധിക സമയം അനുവദിച്ച് യാത്ര ക്രമീകരിക്കുക.

മേഖലയിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് എയര്‍ലൈന്‍സുകള്‍ തുടര്‍ച്ചയായി അവലോകനം നടത്തുകയാണെന്നും അടുത്ത ദിവസങ്ങളിലും സര്‍വീസുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Advertisment