ഇന്ന് രാവിലെ 10-ന് അപായ സൈറൺ മുഴങ്ങും; ആശങ്കപ്പെടേണ്ടതില്ലെന്ന് കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയം

മുന്നറിയിപ്പ് സംവിധാനങ്ങളുടെ സാങ്കേതിക തികവും കാര്യക്ഷമതയും ഉറപ്പു വരുത്തുന്നതിനായുള്ള പതിവ് പരിശോധന മാത്രമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

New Update
kuwait interior ministry

കുവൈറ്റ്‌: ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള അപായ മുന്നറിയിപ്പ് സൈറണുകളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി ഇന്ന് 2026 ജനുവരി 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പരീക്ഷണാടിസ്ഥാനത്തിൽ സൈറൺ മുഴക്കും.

Advertisment

മുന്നറിയിപ്പ് സംവിധാനങ്ങളുടെ സാങ്കേതിക തികവും കാര്യക്ഷമതയും ഉറപ്പു വരുത്തുന്നതിനായുള്ള പതിവ് പരിശോധന മാത്രമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

സൈറൺ ശബ്ദം കേട്ട് പൗരന്മാരും താമസക്കാരും പരിഭ്രാന്തരാകരുതെന്നും ശാന്തരായിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

Advertisment