/sathyam/media/media_files/ZdYSF281rcWMzRZvQcLZ.jpg)
കുവൈറ്റ്: കുവൈറ്റ് വയനാട് അസോസിയേഷന്റെ അർദ്ധവാർഷിക പൊതുയോഗം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
മംഗഫ് തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പ്രസിഡന്റ് ജിനേഷ് ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മെനീഷ് വാസ് അർദ്ധ വാർഷിക പ്രവർത്തികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് ട്രഷറർ അജേഷ് സെബാസ്റ്റ്യൻ അർദ്ധവാർഷിക വരവ് ചിലവ് കണക്കുകളുടെ അവതരണവും ജോയിന്റ് സെക്രട്ടറി ഷിനോജ് ഫിലിപ്പ് ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള പുരസ്‌ക്കര വിതരണം നടന്നു.
ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ വിവിധ പ്ലാനുകളെ കുറിച്ച് അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസും സംഘടനയുടെ നേതൃത്വത്തിൽ നടപ്പിലാക്കാൻ പോകുന്ന സ്വപ്ന ഗേഹം ഭവനപദ്ധതിയുടെ വിവരങ്ങൾ, പ്രസിഡന്റ് അംഗങ്ങൾക്കായി വിശദീകരിക്കുകയും തുടർന്ന് ഈ വർഷത്തെ ഭവനത്തിന് അർഹരായവരെ തിരഞ്ഞെടുക്കുകയും ചെയ്തു.
വൈസ് പ്രസിഡന്റ് ജിജിൽ മാത്യു നേതൃത്വം നൽകിയ യോഗം വരുന്ന 6 മാസകാലയളവിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രൂപരേഖ തയ്യാറാക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us