നിരോധനം നീങ്ങി. കുവൈറ്റില്‍ വിക്കെഡ് സിനിമാ പ്രദര്‍ശനം തുടങ്ങി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വിക്കെഡ്' എന്ന മ്യൂസിക്കല്‍ സിനിമ കുവൈറ്റിലെ സിനിമാ ലിസ്റ്റിംഗുകളില്‍ തിരിച്ചെത്തി

New Update
Wicked movie kuwait

കുവൈറ്റ്:  കുവൈറ്റില്‍ കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയിരുന്ന നിരോധനം അധികാരികള്‍ നീക്കം ചെയ്തതിനാല്‍, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വിക്കെഡ്' എന്ന മ്യൂസിക്കല്‍ സിനിമ കുവൈറ്റിലെ സിനിമാ ലിസ്റ്റിംഗുകളില്‍ തിരിച്ചെത്തി. 

Advertisment

എല്ലാ ജിസിസി രാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നല്‍കിയതായി സിനിസ്‌കേപ്പ് അതിന്റെ ഔദ്യോഗിക അക്കൗണ്ടിലെ ഒരു പോസ്റ്റിന് മറുപടിയായി വ്യാഴാഴ്ച വിശദീകരിച്ചു. 

പ്രാദേശിക അധികാരികള്‍ സിനിമ നിരോധിച്ചതായി കമ്പനി നേരത്തെ തങ്ങളുടെ ഒരു പോസ്റ്റിന് താഴെ ഡിലീറ്റ് ചെയ്ത കമന്റില്‍ പറഞ്ഞിരുന്നുവെങ്കിലും നിരോധിക്കാനുള്ള കാരണം നല്‍കിയിരുന്നില്ല.

Advertisment