വേൾഡ് മലയാളീ കൗൺസിൽ കുവൈറ്റ്‌ പ്രൊവിൻസ് ഓണാഘോഷം “ഹൃദ്യം 2025” ഒക്ടോബർ 3 വെള്ളിയാഴ്ച

കുവൈറ്റ്‌ വേൾഡ് മലയാളീ കൗൺസിൽ കുടുംബാഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കുന്ന നിരവധിയായ സംഗീത നൃത്തകലാപരിപാടികളും ഉണ്ടായിരിക്കും.

New Update
Untitled

കുവൈറ്റ്‌: വേൾഡ് മലയാളീ കൗൺസിൽ കുവൈറ്റ്‌ പ്രൊവിൻസ് ഓണാഘോഷം “ഹൃദ്യം 2025” വിവിധയിനം കലാപരിപാടികളോട് കൂടി ഒക്ടോബർ മൂന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ബിനീദ് അൽ ഗറിലുള്ള ഹോട്ടൽ പാർക്ക്‌ അവന്യുവിൽ വെച്ച് നടത്തപെടും.  

Advertisment

വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ്‌ അമേരിക്കൻ വ്യവസായി  ഡോക്ടർ ബാബു സ്റ്റീഫൻ മുഖ്യാഅതിഥി ആയിരിക്കും. 


ഗ്ലോബൽ വൈസ് ചെയർമാൻ  (ഇന്ത്യാ റീജിയൺ) സുരേന്ദ്രൻ കണ്ണാട്ട്, ഗ്ലോബൽ വുമൺസ് ഫോറം പ്രസിഡന്റ്‌ ഷീല റെജി (ദുബായ് ) ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ്‌ രേഷ്മ ജോർജ് (അബുദാബി ) മിഡിൽ ഈസ്റ്റ്‌ പ്രസിഡന്റ്‌ സുധീർ സുബ്രമണ്ണ്യൻ,  ദുബായ് പ്രൊവിൻസ് ജനറൽ സെക്രട്ടറി റെജി ജോർജ് കൂടാതെ കുവൈറ്റിലെ സാമൂഹിക സംഘടനാ നേതാക്കൾ തുടങ്ങിയവർ “ഹൃദ്യം2025” ൽ സംബന്ധിക്കും.


പ്രശ്‌സ്ത കുവൈറ്റി ഗായകൻ  മുബാറക് അൽ റാഷീദ്,  യെസ് ബാൻഡ് മ്യൂസിക് ടീം എന്നിവരുടെ ആകർഷകമായാ ഗാനമേള കൂടാതെ കുവൈറ്റ്‌ വേൾഡ് മലയാളീ കൗൺസിൽ കുടുംബാഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കുന്ന നിരവധിയായ സംഗീത നൃത്തകലാപരിപാടികളും ഉണ്ടായിരിക്കും.

പാർക്ക്‌ അവന്യു സ്പെഷ്യൽ ഓണസദ്യയോട് കൂടി ഹൃദ്യം 2025 അവസാനിക്കുമെന്ന് വേൾഡ് മലയാളീ കൗൺസിൽ കുവൈറ്റ്‌ പ്രൊവിൻസ് ചെയർമാൻ മോഹൻ ജോർജ്, പ്രസിഡന്റ്‌ ചെസ്സിൽ ചെറിയാൻ,  ജനറൽ സെക്രട്ടറി ജസ്റ്റി തോമസ്,  ട്രഷറർ സുരേഷ് ജോർജ്, തുടങ്ങിയവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Advertisment