വേൾഡ് മലയാളീ കൗൺസിൽ 'ഓണപ്പൊലിമ 2025' ആഘോഷിച്ചു

ജനകീയത കൊണ്ടും ഐക്യതകൊണ്ടും ശ്രദ്ധേയമായ 'ഓണപ്പൊലിമ 2025' കുവൈറ്റിലെ മലയാളി സമൂഹത്തിന് അവിസ്മരണീയമായ ഒരാഘോഷമായി മാറി.

New Update
Untitled

കുവൈറ്റ്: അറുപതോളം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന വേൾഡ് മലയാളീ കൗൺസിൽ കുവൈറ്റ് പ്രൊവിൻസ് കുടുംബാംഗങ്ങൾ 'ഓണപ്പൊലിമ 2025' എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. കുവൈറ്റിലെ റുമൈത്തിയയിലുള്ള അൽ സമൃദ്ധയിൽ നടന്ന ആഘോഷപരിപാടി വൈവിധ്യവും ഐക്യവും വിളിച്ചോതുന്നതായിരുന്നു.

Advertisment

വൈവിധ്യമാർന്ന കലാപരിപാടികളും മികച്ച ജനപങ്കാളിത്തവും പരിപാടിക്ക് വേറിട്ടൊരനുഭവം പകർന്നു. ഡബ്ലുഎംസി ഗ്ലോബൽ വൈസ് ചെയർമാൻ സി. യു. മത്തായി, മിഡിൽ ഈസ്റ്റ് റീജിയൺ ചെയർമാൻ സന്തോഷ് കേട്ടേത്ത് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. 


Untitled

ഈ വർഷം 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഐബിപിസി സെക്രട്ടറി സുരേഷ് കെ പി എന്നിവർ മൊമന്റോ നൽകി ആദരിച്ചു.

വിവിധ അസോസിയേഷനുകളുടെ ഭാരവാഹികൾ, കുവൈറ്റിലെ പ്രമുഖ കമ്പനികളിലെ മുതിർന്ന മലയാളി എക്സിക്യൂട്ടീവുകൾ, മാധ്യമപ്രതിനിധികൾ, പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവരുൾപ്പെടെ മുന്നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.

ജനകീയത കൊണ്ടും ഐക്യതകൊണ്ടും ശ്രദ്ധേയമായ 'ഓണപ്പൊലിമ 2025' കുവൈറ്റിലെ മലയാളി സമൂഹത്തിന് അവിസ്മരണീയമായ ഒരാഘോഷമായി മാറി.

Untitled


ഡബ്ലുഎംസി ജനറൽ സെക്രട്ടറിയും ഓണപ്പൊലിമയുടെ കൺവീനറുമായ ജെറാൾ ജോസ് സ്വാഗതവും, സംഘടന യെക്കുറിച്ചും ഓണാഘോഷത്തിന്റെ പ്രസക്തിയെ കുറിച്ചും  ചെയർമാൻ സജീവ് നാരായണും, സംഘടന പ്രസിഡന്റ് അബ്ദുൽ അസീസ് മാട്ടുവയിൽ പരിപാടിയിൽ പങ്കെടുത്തവർക്കും, അവതരിപ്പിച്ചവർക്കും, കലാകാരന്മാർക്കും,  ഒറ്റക്കെട്ടായി സംഘടനയിൽ പ്രവർത്തിച്ചവർക്കും, സാമ്പത്തിക സഹായം നല്കിയവർക്കും അഭിനന്ദനങ്ങളും  നൽകി സംസാരിച്ചു.


വൈസ് പ്രസിഡന്റ് ബിന്ദു സജീവ് നന്ദി പ്രകടനം ചെയ്തു. ഓണാഘോഷത്തിന് മുന്നോടിയായി നടന്ന ജനറൽ ബോഡി യോഗത്തിൽ 2025-27 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

രാവിലെ 10 മണിക്ക് ആരാഭിച്ചപരിപാടികൾ 5മണിക്ക് അവസാനിച്ചു.

Advertisment