/sathyam/media/media_files/cCL7ymXnSReE03KAq9MS.jpg)
ബഹ്റൈന്‍: ലോകമലയാളികളുടെ ആഗോള കൂട്ടായ്മ വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ബഹ്റൈന്‍ പ്രോവിന്‍സിന്റെ 2023-2025 കാലയളവിലേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും കേരളപ്പിറവി ആഘോഷവും കേരളീയം '23 എന്ന പേരില്‍ നവംബര്‍ 23 വ്യാഴാഴ്ച വൈകുന്നേരം 7 മണിമുതല്‍ ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്നു.
ഇന്ത്യന്‍ അംബാസ്സഡര്‍ വിനോദ് കെ. ജേക്കബ് മുഖ്യാഥിതി ആയി പങ്കെടുക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം ബെന്നി ബഹനാന്‍, ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ ജനാഹി, മുന്‍ ബഹ്റൈന്‍ പാര്‍ലമെന്റ് അംഗവും,ബഹ്റൈന്‍ അംബാസിഡര്‍ മസൂമ, റഹിം എന്നിവര്‍ വിശിഷ്ടാഥിതികള്‍ ആയും പങ്കെടുക്കുന്നു.
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, പ്രവാസി ഭാരതീയ സമ്മാന്‍, ഡ ബ്ലൂ എം സി സാമൂഹ്യ ജീവകാരുണ്യ അവാര്‍ഡ് എന്നിവ നേടിയ പ്രമുഖ വ്യവസായി കെജി ബാബുരാജ്, ഡ.ബ്ലൂ.എം സി ബിസ്സിനെസ്സ് എക്‌സലന്റ് അവാര്‍ഡ് ജേതാവുമായ പമ്പാവാസന്‍ നായര്‍, ഐസിആര്‍എഫ് ചെയര്‍മാന്‍ ഡോ. ബാബുരാമചന്ദ്രന്‍, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര എന്നിവര്‍ പ്രത്യേക അഥിതികളായും പങ്കെടുക്കുന്നു.
നമ്മുടെ നാടിന്റെ തനിമയും സംസ്‌ക്കാരവും വിളിച്ചോതുന്ന പുതുമയാര്‍ന്ന പരിപാടികളും കേരളീയം 2023 ന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നു. ബഹ്റൈനിന്റെ ചരിത്രത്തില്‍ ആദ്യമായി ഡബ്ലുഎംസി ബഹ്റൈന്‍ പ്രോവിന്‍സ് കേരളീയം 2023 ല്‍ അവതരിപ്പിക്കുന്നു കേരളീയ വാദ്യമായ ചെണ്ടയോടൊപ്പം വീണയും, മൃദംഗവും, തബലയും, മദ്ദളവും,ഇടയ്ക്കയും, സമന്വയിക്കുന്ന സംഗീത സമന്വയം 'നാദലയം'. മേളകലാരത്നം സന്തോഷ് കൈലാസ് സോപാനം, വീണ അദ്ധ്യാപിക ശ്രീഷ്മ ജിലീബ് എന്നിവര്‍ നയിക്കുന്നു.
ഡബ്ലുഎംസി വനിതാ വിഭാഗം അണിയിച്ചൊരുക്കുന്ന കേരളീയ കലകളായ കഥകളി, മോഹിനിയാട്ടം, കേരള നടനം, തെയ്യം എന്നിവ സമന്വയിപ്പിച്ചുള്ള വ്യത്യസ്തമായ ഫ്യൂഷന്‍ 'നാളം' ബഹ്റൈനില്‍ അറിയപ്പെടുന്ന സംവിധായകന്‍ ശ്യാം രാമചന്ദ്രന്റെ സംവിധാനത്തില്‍ അരങ്ങിലെത്തുന്നു.
നൃത്താധ്യാപിക ഷീന ചന്ദ്രദാസിന്റെയും, രേഖ രാഘവന്റെയും, ഡബ്ലുഎംസി ബഹ്റൈന്‍ കലാ പ്രതിഭകളുടെയും നേതൃത്വത്തില്‍ ക്ലാസിക്കല്‍, സിനിമാറ്റിക് അറബിക് നൃത്തപരിപാടികള്‍ എന്നിവയും
പ്രശസ്ത ഗാനരചയിതാവും ചലച്ചിത്ര സംഗീത സംവിധായകനുമായ മണികണ്ഠന്‍ പെരുമ്പടപ്പ്, ചലച്ചിത്ര, സീരിയല്‍ നടിയും ഗായികയുമായ ശ്രീലയ എന്നിവരോടൊപ്പം വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഗായകരും അണിനിരക്കുന്ന വേറിട്ട സംഗീതപരിപാടി എന്നിവ നവംബര്‍ 23 ന് വൈകുന്നേരം 7 മണി മുതല്‍ ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുന്ന കേരളീയം പരിപാടിയിലേക്ക് ഏവര്‍ക്കും പ്രവേശനം സൗജന്യമാണെന്നും, എല്ലാപേരെയും സ്വാഗതം ചെയ്യുന്നതായും WMC ബഹ്റൈന്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക 33462295, 33052485