ജേക്കബ് കുടശനാടിന് വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് സ്വീകരണം നൽകി

New Update
jacob kudashanad

വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയൻ ചെയർമാൻ ജേക്കബ് കുടശനാടിന് മിഡിൽ ഈസ്റ്റ്‌ റീജിയൻ സ്വീകരണം നല്‍കി. 

Advertisment

മിഡിൽ ഈസ്റ്റ്‌ റീജിയൻ ചെയർമാൻ സന്തോഷ് കേട്ടേത് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് വിനേഷ് മോഹൻ, രാജീവ്‌, ജൂഡിൻ ഫെർണാണ്ടസ്‌, വർഗീസ്‌ പനക്കൽ, ജാനറ്റ് വർഗീസ്, സി.യു. മത്തായി, വി. എസ്. ബിജുകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. 

ചടങ്ങിൽ ജേക്കബ് കുടശനാടിനെയും ഷേർലി ജേക്കബിനെയും ആദരിക്കുകയുണ്ടായി. മലയാളി സമൂഹത്തിലെ സൗഹൃദം എന്ന വിഷയത്തിൽ സംവദിക്കാനായി വിവിധ പ്രൊവിൻസുകളെ പ്രതിനിഥീകരിച്ച് ഇഗ്നെഷ്യസ്, മേരിമോൾ, ലാൽ ഭാസ്കർ, ലക്ഷ്മി ലാൽ, റാണി, സുധീർ, ബേബി വർഗീസ്, മേരാ, സുനിൽ ഗംഗ, ശ്രീകുമാർ ബാലകൃഷ്ണൻ, റിനാസ്, മിഥുൻ, സുരേഷ് എന്നിവർ പങ്കെടുത്തു. അനിത സന്തോഷ്‌ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

Advertisment