New Update
/sathyam/media/media_files/fOzRgHcSt9Wl6HtkGH0V.jpg)
ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നവവധു മരിച്ചു. ഷാർജയിലെ എമിറേറ്റ്‌സ് റോഡിൽ മൂന്നാഴ്ച മുമ്പ് ഉണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റീം ഇബ്രാഹിം (24) ആണ് മരിച്ചത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്നു യുവതി.
Advertisment
അപകടത്തിന് മൂന്നാഴ്ച മുമ്പാണ് റീം വിവാഹിതയായത്. തന്റെ വിവാഹം നടന്ന ഉമ്മുൽ ഖുവൈനിലെ ഫലജ് അൽ മുഅല്ല ഏരിയയിലെ അതേ ഹാളിലായിരുന്നു യുവതിയുടെ മരണാനന്തര ചടങ്ങുകളും നടന്നത്. ഫലജ് അൽ മുഅല്ല ഖബര്‍ സ്ഥാനിൽ സംസ്കരിച്ചു.
അമിതവേഗതയില്‍ അശ്രദ്ധമായി ഇടിച്ച കാര്‍ യുവതിയുടെ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇത് മസ്തിഷ്കത്തിന് പൂർണ്ണമായ തകരാറുണ്ടാക്കി.