/sathyam/media/media_files/HsAREpm8mcLQAFR9XDj9.jpeg)
കോട്ടയം: വിദേശരാജ്യങ്ങളില്‍ തങ്ങളുടെ കുടുംബ പ്രാരാബദ്ധങ്ങള്‍ക്ക് പരിഹാരം തേടി എത്തുന്നവര്‍ക്ക് ദുരിതമഴ.
കൂടുതലും എജന്റ് , സ്‌പോണ്‍സര്‍മാരുടെ ചതിയില്‍ പെട്ടവര്‍, ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ തയ്യാറായി പോകുന്നവരാണ് ചതിയില്‍ പെട്ട് നരകയാതന അനുഭവിക്കുന്നത്. എജന്റുമാര്‍ വാഗ്ദാനം ചെയ്യുന്ന ശമ്പളമോ, താമസസൗകര്യമോ കാണില്ല ജോലി സ്ഥലത്ത് എത്തുമ്പോള്‍.
എട്ട് മണിക്കൂര്‍ ജോലി എന്നത് പതിനെട്ട് മണിക്കൂര്‍ മുതല്‍ മുകളിലേക്ക്, ഓവര്‍ടൈം കൂലിയും ഇല്ല, നാട്ടിലെ ബന്ധുക്കളുമായി ആശയവിനിമയം നടത്താന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയില്‍ നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്
വീട്ട് ജോലി, മാളുകളിലെ സെക്യൂരിറ്റി ജോലി അങ്ങനെയുള്ളവയ്ക്കായി എത്തിയവരാണ് തട്ടിപ്പില്‍ ഇരയായിട്ടുള്ളത്.
വിദേശ രാജ്യങ്ങളില്‍ ജോലിയ്ക്കായി സങ്കേതിക പരിജ്ഞാനം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ല എന്നാല്‍ കുറുക്ക് വഴികളിലൂടെ രേഖകള്‍ സംഘടിപ്പിച്ച് ഏജന്‍സികള്‍ക്ക് ലക്ഷങ്ങള്‍ നല്‍കി പോയവരാണ് അകപ്പെട്ടിരിക്കുന്നത്. ഇതില്‍ മുപ്പതിനും നാല്‍പത്തി അഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് ഉള്ളത് പുരുഷന്‍മാരെക്കാള്‍ സ്ത്രീകളാണ് എന്നതാണ് ഞെട്ടിക്കുന്നത്.
കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ എമിഗ്രേഷന്‍ വിഭാഗം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതു കൊണ്ട് അന്യസംസ്ഥാന എയര്‍പോര്‍ട്ട് വഴിയാണ് പലരും വിദേശ രാജ്യങ്ങളില്‍ ജോലിയ്ക്കായി പോകുന്നത്. സര്‍ക്കാരുകള്‍ ജോലി തേടി പോകുന്നവര്‍ക്ക് വ്യക്തമായ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എങ്കിലും മലയാളികള്‍ അത് മുഖവില നല്‍കാതെ പോകുന്നത് കൊണ്ടാണ് ചതിയില്‍ പെടുന്നത് എന്നാണ് സ്ഥിതി. തങ്ങളുടെ ഉറ്റവര്‍ ജോലി തേടി ഗള്‍ഫ് രാജ്യങ്ങളില്‍ പോയിട്ട് യാതൊരു വിവരവുമില്ലാതെ വരുമ്പോഴാണ് ബന്ധുക്കള്‍ പരാതിയുമായി വിദേശ മന്ത്രാലയത്തെ സമീപിക്കുന്നത്
ചിലര്‍ അപ്രതീക്ഷിതമായി മരണപ്പെടുമ്പോള്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വരുന്നു. അന്നേരം ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് കൊണ്ടുപോയ എജന്‍സികളോ, എജന്റുമാരോ മുങ്ങിയിരിക്കും.
വിദേശ രാജ്യങ്ങളില്‍ ജോലിയ്ക്കായി സങ്കേതിക പരിജ്ഞാനം ഇല്ലാത്ത മേഖലയില്‍ ജോലി ചെയ്യാന്‍ തയ്യാറായി പോകുന്നവരുടെ വിവരങ്ങള്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്കയും, കേന്ദ്രസര്‍ക്കാരും കര്‍ശനമായി ശേഖരിക്കണമെന്നാണ് വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ എജന്റുമാരുടെയും റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ളുടെയും ചതിയില്‍ പെട്ട് ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന ഇന്‍ഡ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് അനൗദ്യോഗിക വിവരം
ചതിയില്‍ പെട്ടവര്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ നിയമപ്രകാരമുള്ള പൊതുമാപ്പോ, സന്നദ്ധ സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലുകള്‍ ഉണ്ടാകേണ്ട അവസ്ഥയാണ് ഇന്ന് നിലവിലുള്ളത് എന്നാണ് വിവരം.
വിദേശ രാജ്യങ്ങളില്‍ ജോലിയ്ക്കായി പോകുമ്പോള്‍ കിട്ടിയ ജോലി, ജോലി സ്ഥലം, സ്‌പോണ്‍സര്‍ എന്നിവരെ കുറിച്ച് വിശദമായി അന്വേഷണം നടത്തുവാന്‍ സര്‍ക്കാരിന്റെ കീഴില്‍ ഒരു പൊതുന്വേഷണ വിഭാഗം വിദേശ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സജീവമായി ഉണ്ടായിരുന്നുവെങ്കില്‍ ചതിയില്‍ പെട്ട് നരകയാതന അനുഭവിക്കുന്നവരുടെ എണ്ണത്തിലും പരാതികളിലും കുറവ് വരുത്താന്‍ കഴിയുമെന്നുള്ള അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us