വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കുടുംബ സംഗമവും യാത്രയയപ്പും നടത്തി

author-image
ബഷീര്‍ അമ്പലായി
Updated On
New Update
vhbju

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കുടുംബ സംഗമവും വിമെൻസ് ഫോറം ജനറൽ സെക്രട്ടറി അനു അലനും കുടുംബത്തിനും യാത്രയയപ്പും ഹൂറ മിറാഡോർ ഹോട്ടലിൽ സംഘടിപ്പിച്ചു. ആക്റ്റിംഗ്‌ പ്രസിഡന്റ് തോമസ് വൈദ്യൻ അധ്യക്ഷനായ ചടങ്ങിൽ ഡബ്ല്യുഎംസി അംഗങ്ങളായ സൗമ്യ സെന്തിൽ, ബീന ബിനു എന്നിവർ ചേർന്നു ആലപിച്ച പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച യോഗത്തിൽ ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതം ആശംസിച്ചു.

Advertisment

തിരുവനന്തപുരത്ത് നടന്ന ഡബ്ല്യുഎംസി 14 മത് ഗ്ലോബൽ കോൺഫറൻസിൽ ബഹ്‌റൈൻ പ്രൊവിൻസിൽ നിന്നും ഗ്ലോബൽ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ ജോയിന്റ് ട്രെഷറർ ബാബു തങ്ങളത്തിൽ, ഗ്ലോബൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ ജെയിംസ് ജോൺ, ഗ്ലോബൽ എഡ്യൂക്കേഷൻ കൗൺസിൽ ചെയർപേഴ്സൺ ഷെമിലി പി ജോൺ, ഗ്ലോബൽ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി വിനോദ് നാരായണൻ എന്നിവരെ ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് ചെയർമാൻ ദേവരാജൻ പൊന്നാട അണിയിച്ച് ആദരിച്ചു. 

ഓണം 2024 നോട് അനുബന്ധമായി ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് നടത്തിയ പൂക്കളമത്സരത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രൊവിൻസിലെ ടീം അംഗങ്ങളായ ജീന നിയാസ് , മിനി പ്രിമിലാഷ് , മീര വിജെഷ്, അർച്ചന വിപിൻ എന്നിവർക്ക് ഡബ്ല്യുഎംസി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് നായർ, അമൽ ദേവ്, സുജിത് കൂട്ടാല, തോമസ് വൈദ്യൻ എന്നിവർ മൊമെന്റോ നൽകി അഭിനന്ദിച്ചു. 

തുടർന്ന് നടന്ന യാത്ര അയപ്പ് ചടങ്ങിൽ ഡബ്ല്യുഎംസി വനിതാ വിഭാഗം ജനറൽ സെക്രട്ടറിയായി സ്തുത്യർഹമായി സേവനം നിർവഹിച്ച ഡബ്ല്യുഎംസി കുടുംബാംഗം അനു അലന് ഡബ്ല്യുഎംസി കുടുംബത്തിന്റെ മൊമെന്റോ ബാബു തങ്ങളത്തിൽ, ജെയിംസ് ജോൺ, ഡബ്ല്യുഎംസി വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ സുജിത് എന്നിവർ ചേർന്ന് സമർപ്പിച്ചു. 

ഇക്കാലമത്രയും അനു അലൻ ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രൊവിൻസിനു നൽകിയ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങളെ പരാമർശിച്ച് നിരവധി അംഗങ്ങൾ സംസാരിച്ചു. ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് ട്രെഷറർ ഹരീഷ് നായർ നന്ദി രേഖപ്പെടുത്തി സംസാരിച്ചു. 

തുടർന്ന് ഡബ്ല്യുഎംസി കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് ഡബ്ല്യുഎംസി വൈസ് പ്രസിഡ ണ്ടും പ്രോഗ്രാം അവതരികയുമായിരുന്ന ഉഷാ സുരേഷ്, വൈസ് പ്രസിഡണ്ട് ഡോ. ഡെസ്മണ്ട് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള ബെള്ളിപ്പാടി, വിജേഷ് , വനിതാ വിഭാഗം വൈസ് പ്രസിഡന്റ് എലിസബേത് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സ്നേഹ ഷിജിത് , ഷീബ ശശി എന്നിവർ നേതൃത്വം നൽകി.

Advertisment