ലോക യോഗ സംഘടനയുടെ പ്രസിഡന്റായി ഷെയ്ഖ ഷെയ്ഖ അലി അൽ-ജാബർ അൽ-സബാഹ് തിരഞ്ഞെടുക്കപ്പെട്ടു

കുവൈത്തിലും ഗൾഫ് മേഖലയിലും യോഗയെ ജനകീയമാക്കുന്നതിൽ ഷെയ്ഖ ഷെയ്ഖ അലി അൽ-ജാബർ അൽ-സബാഹ് വഹിച്ച പങ്ക് നിസ്തുലമാണ്

New Update
Untitled

കുവൈത്ത്: പുതുതായി രൂപീകരിച്ച ലോക യോഗ സംഘടനയുടെ പ്രസിഡന്റായി, കുവൈത്ത് യോഗാ കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ ഷെയ്ഖ അലി അൽ-ജാബർ അൽ-സബാഹിനെ തിരഞ്ഞെടുത്തതായി കുവൈത്ത് ഒളിമ്പിക് കമ്മിറ്റി  അറിയിച്ചു.

Advertisment

ഈ സുപ്രധാന പദവിയിലേക്ക് ഷെയ്ഖ ഷെയ്ഖ അലി അൽ-ജാബർ അൽ-സബാഹ് തിരഞ്ഞെടുക്കപ്പെട്ടത്, അന്താരാഷ്ട്ര തലത്തിൽ യോഗയെ പ്രോത്സാഹിപ്പിക്കുന്നതിൽ കുവൈത്ത് വഹിക്കുന്ന പ്രധാന പങ്കിന്റെ പ്രതിഫലനമാണെന്ന് കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പ്രസ്താവിച്ചു.


അന്താരാഷ്ട്ര കായിക, സാംസ്കാരിക മേഖലകളിൽ കുവൈത്തിന്റെ പങ്ക് വർധിപ്പിക്കുന്ന സുപ്രധാന നേട്ടമായാണ് ഈ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ യോഗാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ കുവൈത്ത് നേതൃപരമായ പങ്കുവഹിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ പദവിയെന്ന് കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.


കുവൈത്തിലും ഗൾഫ് മേഖലയിലും യോഗയെ ജനകീയമാക്കുന്നതിൽ ഷെയ്ഖ ഷെയ്ഖ അലി അൽ-ജാബർ അൽ-സബാഹ് വഹിച്ച പങ്ക് നിസ്തുലമാണ്. കുവൈത്തിലെ ആദ്യത്തെ ഔദ്യോഗിക ലൈസൻസുള്ള യോഗാ പരിശീലന കേന്ദ്രമായ 'ദരാത്മ സ്റ്റുഡിയോ'യുടെ സ്ഥാപകയാണ് അവർ.


 യോഗയിലൂടെ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാംസ്കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകളെ മാനിച്ച് 2025-ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്‌കാരം അവർക്ക് ലഭിച്ചിരുന്നു.

ഈ നേട്ടം സ്വന്തമാക്കിയ ആദ്യ കുവൈത്ത് പൗരനാണ് ഷെയ്ഖ ഷെയ്ഖ. യുവജനക്ഷേമത്തിലും സമഗ്ര ആരോഗ്യപരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവർ, ലോക യോഗ സംഘടനയുടെ തലപ്പത്ത് എത്തിയതോടെ ആഗോള യോഗാ സമൂഹത്തിൽ കുവൈത്തിന് കൂടുതൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment