'യാ ഹല' നറുക്കെടുപ്പ് തട്ടിപ്പ് ആരോപണം: വിശദീകരണവുമായി ബൗറ്റിക്കാത്ത് ഗ്രൂപ്പ്‌

ഭാവിയിലെ നറുക്കെടുപ്പുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയം ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.

New Update
ya hala shopping festivel

കുവൈത്ത്: കുവൈത്തിൽ 'യാ ഹല' ഷോപ്പിംഗ് ഫെസ്റ്റിവലിലെ നറുക്കെടുപ്പുകളിൽ ക്രമക്കേടുണ്ടായെന്ന ആരോപണങ്ങൾക്കെതിരെ ബൗട്ടിക്കാറ്റ് ഗ്രൂപ്പ് വിശദീകരണവുമായി മുന്നോട്ടുവന്നു.


Advertisment

ഒരേ വ്യക്തി നാല് വ്യത്യസ്ത നറുക്കെടുപ്പുകളിൽ വിജയിച്ചതടക്കമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, കമ്പനിയുടെ എല്ലാ നറുക്കെടുപ്പുകളും വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ അനുമതിയോടെ പരമാവധി സുതാര്യതയോടെ നടത്തിയതാണെന്ന് ബൗട്ടിക്കാറ്റ് ഗ്രൂപ്പ് വ്യക്തമാക്കി.


നറുക്കെടുപ്പ്ന്റെ എല്ലാ പ്രക്രിയകളും നിയമപരമായും അധികാരികളുടെ മേൽനോട്ടത്തിലും നടന്നതാണെന്നും തട്ടിപ്പിന്റെ തെളിവുകൾ ലഭിച്ചാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.

ഭാവിയിലെ നറുക്കെടുപ്പുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയം ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.

ഏപ്രിൽ 15, 2024-ലെ ഇലക്ട്രോണിക് നറുക്കെടുപ്പുമായി ബന്ധപ്പെട്ട്  പരാതി നൽകും.
വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന്, വാണിജ്യ, വ്യവസായ മന്ത്രാലയം വിഷയത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു.


അതിന്റെ ഭാഗമായി, നറുക്കെടുപ്പ് ക്രമക്കേടിൽ പങ്കുണ്ടായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, വരും നറുക്കെടുപ്പുകളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും ബൗട്ടിക്കാറ്റ് ഗ്രൂപ്പ് വ്യക്തമാക്കി.


ഉപഭോക്താക്കൾക്കും പങ്കെടുത്തവർക്കും പരമാവധി സുതാര്യതയോടെ നറുക്കെടുപ്പുകൾ സംഘടിപ്പിക്കുമെന്ന ഉറപ്പു നൽകുകയും, വിഷയത്തിൽ നിയമപരമായ എല്ലാ നടപടികളും പിന്തുടരുമെന്നും കമ്പനി വ്യക്തമാക്കി.

Advertisment