/sathyam/media/media_files/2025/01/28/v1hR4wkr0viNrTcaxpDu.jpg)
കുവൈത്ത്: ജനവരി 22ആം തിയ്യതി മുതല്‍ തുടക്കം കുറിച്ച 'യാ ഹലാ ഷോപ്പിംഗ് ഫെസ്റ്റിവല്‍' മികച്ച പ്രതികരണം നേടിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന ഷോപ്പിംഗ് സെന്ററുകളില്‍ വലിയ ബജറ്റില്‍ ഡിസ്‌കൗണ്ട് ഓഫറുകളും, ഉത്സവ പ്രമോഷനുകളും ആണ് ഉണ്ടായിരിക്കുന്നത്.
ഉപഭോക്താക്കളുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കാനായി വിവിധ ബൃഹത്തായ പരിപാടികളും പ്രകടനങ്ങളും സംഘടിപ്പിച്ചിരിക്കുന്നു
ഫെസ്റ്റിവലിന്റെ ഭാഗമായി വ്യത്യസ്തതയും വൈവിധ്യവും ഉള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയും, കാര്‍ണിവല്‍ സംഗീത പരിപാടികള്‍ എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഷോപ്പിങ്ങില്‍ ഉള്‍പ്പെടുന്ന സ്റ്റോറുകള്‍ക്ക് വലിയ വില്പനക്കും സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം നല്‍കാനും ലക്ഷ്യമിടുന്ന ഈ വേളയില്‍, വിപണിയുടെ പ്രതിഫലനം പ്രത്യേകിച്ച് ഉയര്‍ന്നുവരുന്നതയാണ് റിപ്പോര്‍ട്ട്.
കുവൈത്തിലെ വ്യാപാരമേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന ഈ ഉത്സവം വരും ദിവസങ്ങളിലും വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റും രാജ്യത്തെ പ്രധാന മാളുകളായ മറിന
അവന്യുസ്, അല്‍ കൂത്ത്, 360 മാള്‍ തുടങ്ങിയ മാളുകളില്‍ നിരവധി പരിപാടികളും ദിനംതോറും ഉണ്ട്. കൂടാതെ യാ ഹലാ ഷോപ്പിംഗ് ഫെസ്റ്റിവേലില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക് ലഭിക്കുന്ന കൂപ്പണുകള്‍ നറുക്കെടുത്തു.
120 ലക്ഷ്വറി കാറുകളാണ് സമ്മാനമായി നല്‍കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us