റിയാദ് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ യോഗാ സെമിനാർ നടന്നു

വ്യ​ക്തി​യു​ടെ​യും സ​മൂ​ഹ​ത്തി​​ന്റെ​യും ആ​രോ​ഗ്യ​പ​ര​വും മാ​ന​സി​ക​വു​മാ​യ ഉ​ന്ന​മ​ന​ത്തി​നാ​യി യോ​ഗ പ​രി​ശീ​ലി​കാണാമെന്നും അദ്ദേഹം തുടർന്നു.  മു​ഖ്യാ​തി​ഥി​ക​ൾ​ക്ക്​ അം​ബാ​സ​ഡ​ർ സ്മരണികയായി സമ്മാനം കൈമാറി. 

New Update
semiUntitledbi.jpg

ജിദ്ദ:  റിയാദ് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗാ സെമിനാർ സൗദിയിലെ  രാജ്യാന്തര യോഗാദിനം  അടയാളപ്പെടുത്തി.

Advertisment

സൗ​ദി യോ​ഗ ക​മ്മി​റ്റി​യു​ടെ​യും സൗ​ദി കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ  നടന്ന പരിപാടി ‘യോ​ഗ സ്വ​ന്ത​ത്തി​നും സ​മൂ​ഹ​ത്തി​നും’ എന്ന പ്രമേയത്തിൽ  രാജ്യാന്തര സെ​മി​നാറാണ്  റിയാദ് എംബസി  വളപ്പിൽ അരങ്ങേറിയത്. സെ​മി​നാ​റി​ൽ സൗദിയിലെ ഇന്ത്യൻ  അം​ബാ​സ​ഡ​ർ ഡോ. ​സുഹൈൽ  അ​ജാ​സ്​ ഖാ​ൻ അ​ധ്യ​ക്ഷനായിരുന്നു.   

ഇ​ന്ത്യ​യു​ടെ യോ​ഗ ലോ​ക​മെ​മ്പാ​ടും പ്ര​ചാ​രം നേ​ടി​യ​തും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ യോ​ഗ​ക്ക്​ ഒ​രു ദി​ന​മു​ണ്ടാ​വു​ന്ന​തും മഹനീയമാണെന്ന് അംബാസഡർ  പ​റ​ഞ്ഞു.  

വ്യ​ക്തി​യു​ടെ​യും സ​മൂ​ഹ​ത്തി​​ന്റെ​യും ആ​രോ​ഗ്യ​പ​ര​വും മാ​ന​സി​ക​വു​മാ​യ ഉ​ന്ന​മ​ന​ത്തി​നാ​യി യോ​ഗ പ​രി​ശീ​ലി​കാണാമെന്നും അദ്ദേഹം തുടർന്നു.  മു​ഖ്യാ​തി​ഥി​ക​ൾ​ക്ക്​ അം​ബാ​സ​ഡ​ർ സ്മരണികയായി സമ്മാനം കൈമാറി. 

സൗ​ദി യോ​ഗ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ നൗ​ഫ്​ അ​ൽ​മ​ർ​വാ​ഇ,  ഇ​ൻ​റ​ർ​നാ​ഷ​ന​ൽ യോ​ഗ സ്​​പോ​ർ​ട്​​സ്​ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ രാ​ജ​ശ്രീ ചൗ​ധ​രി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യിരുന്നു.  

യോഗയുടെ വിവിധ വശങ്ങൾ സംബന്ധിച്ച പ്രസംഗങ്ങൾ,  യോ​ഗ​യു​ടെ ച​രി​ത്ര​വും രാജ്യാന്തര  യോ​ഗ​ദി​നാ​ച​ര​ണ​വും സം​ബ​ന്ധി​ച്ച ഡോ​ക്യു​മെൻറ​റിയുടെ പ്രദർശനം എന്നിവയും  ഉണ്ടായിരുന്നു.

Advertisment