യൂത്ത് ഇന്ത്യ നീന്തൽ മത്സരം 23ന്; ക്യാപ്റ്റന്മാരെ തിരഞ്ഞെടുത്തു

യൂത്ത്, വെറ്ററൻസ് കാറ്റഗറികളിലായി നടക്കുന്ന മത്സരത്തിൽ 25 മീറ്റർ ഫ്രീ സ്റ്റൈൽ, റിലേ, വാട്ടർ പോളോ എന്നീ മത്സര ഇനങ്ങൾ ഉണ്ടാകും.

New Update
kuUntitledtalk

കുവൈറ്റ്: യൂത്ത് ഇന്ത്യ നീന്തൽ മത്സരം ഓഗസ്റ്റ് 23ന് നടക്കും. ഉച്ചയ്ക്കുശേഷം 4ന് റൗദ ജംഇയ്യത്തുൽ  ഇസ്ലാഹിൽ മത്സരങ്ങൾ തുടങ്ങുമെന്ന് യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ  അറിയിച്ചു.

Advertisment

യൂത്ത്, വെറ്ററൻസ് കാറ്റഗറികളിലായി നടക്കുന്ന മത്സരത്തിൽ 25 മീറ്റർ ഫ്രീ സ്റ്റൈൽ, റിലേ, വാട്ടർ പോളോ എന്നീ മത്സര ഇനങ്ങൾ ഉണ്ടാകും.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സോണൽ ക്യാപ്റ്റന്മാർ : 

അബ്ബാസിയ - ജവാദ് (66697852), സാൽമിയ - ഷുഹൈബ് ,(55695027), ഫഹാഹീൽ -ജംഷീർ (60083766), ഫർവാനിയ- ഷംസീർ (60621036). 

നീന്തൽ മത്സരത്തിന് സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിന് ക്യാപ്റ്റൻമാരെ നേരിട്ട് ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. 

കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഉണ്ടാകും.

Advertisment