/sathyam/media/media_files/2026/02/16/untitled-2026-02-16-15-04-21.jpg)
കുവൈറ്റ്: മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ യുവഗായിക യുമ്ന അജിൻ ആലപിച്ച ഏറ്റവും പുതിയ സംഗീത ആൽബം 'യാ വതൻ അൽ കുവൈറ്റ്' (Ya Wathan Al Kuwait) ഇന്ന് പുറത്തിറങ്ങും.
മുജ്തബ ക്രിയേഷൻസിന്റെ ബാനറിൽ കഴിഞ്ഞ 8 വർഷമായി കുവൈത്ത് ദേശിയ വിമോചന ദിനത്തോട് അനുബന്ധിച്ചു ആൽബങ്ങളുടെ തുടർച്ചയായി ഒരുങ്ങുന്ന ഈ വീഡിയോ ആൽബം ഇന്ന് വൈകുന്നേരം കുവൈറ്റ് സമയം വൈകിട്ട് 6:30 ന് അബ്ബാസിയ ആസ്പയർ ഇന്റർ നാഷണൽ സ്കൂളിൽ വെച്ച് നിർവഹിക്കും.
യുമ്ന അജിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് മുജ്തബ ക്രെയേഷൻസിന്റെ 9 മത് ആൽബം പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഹബീബുള്ള മുറ്റിച്ചൂർ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ആൽബം ഡാലിയ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ചെയർമാൻ ഡോ. കെ. അബ്ദുള്ള ഹംസയാണ് നിർമ്മിച്ചിരിക്കുന്നത്.
എ.എച്ച്. മുടിക്കോടിന്റെ വരികൾക്ക് യുമ്ന അജിന്റെ മനോഹരമായ ആലാപനം കൂടിയായപ്പോൾ കുവൈറ്റ് ദേശീയ ദിനത്തോടനുബന്ധിച്ചുള്ള മികച്ചൊരു ദൃശ്യവിരുന്നാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
കുവൈത്തിലെ പ്രശസ്ത ചായഗ്രഹകൻ രതീഷ് സി.വി. അമ്മസ് ഛായാഗ്രഹണവും മെൻഡോസ് ആന്റണി എഡിറ്റിംഗും നിർവ്വഹിച്ചു.
രാജേഷ് കൊച്ചിൻ ഡി.കെ, ശില്പ സി. രാജേഷ് തുടങ്ങിയവരുടെ കൊറിയോഗ്രാഫിയും യാസിർ അഷ്‌റഫിന്റെ പ്രോഗ്രാമിംഗും ആൽബത്തിന് മിഴിവേകും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us