/sathyam/media/media_files/2024/12/10/mczXZgNci00ls2wQouEd.jpeg)
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസ ലോകത്ത് 40 വര്‍ഷം കഴിഞ്ഞ് പ്രവാസികള്‍ക്ക് സ്‌നേഹാദരവ് നല്‍കുന്നു.
മലയാളികളായ ഒട്ടനവധിപ്രവാസികള്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ടതിന്റെ അടയാളമാണ് നമ്മുടെ കേരളത്തിന്റെ വികസനം.
കേരളം ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന്റെ പ്രധാന കാരണം പ്രവാസികള്‍ തന്നെയാണ്. നമ്മുടെ നാട് വികസനത്തിന്റെ ഒരു നാടായി മാറിയത്.
വര്‍ഷങ്ങള്‍ പോയതറിയാതെ പ്രവാസ ലോകത്ത് ബന്ധുമിത്രാദികളെ വിട്ട് കുടുംബത്തിനും നാട്ടിനും വേണ്ടി രാപ്പകല്‍ ഇല്ലാതെ കഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണ് ഇന്ന് നമ്മുടെ നാട്.
ആദരവ് നല്‍കല്‍
നമ്മുടെ നാട് ഇന്നുവരെ ഒരു പ്രവാസികളെയും ആദരിച്ചിട്ടില്ല. പണം കൊടുത്താണ് ഇന്നുവരെയും പല പ്രാഞ്ചിയേട്ടന്മാരായ പല വ്യക്തികളും ആദരവ് വാങ്ങിയിട്ടുള്ളത്.
അവിടെയാണ് സാധാരണക്കാരായ ഓരോ പ്രവാസികളും മടങ്ങാതെ, വര്‍ഷങ്ങള്‍ പോയതറിയാതെ, പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നത്. ഗള്‍ഫ് മലയാളി ഫെഡറേഷന്റെ സ്‌നേഹാദരവ് 40 വര്‍ഷം പിന്നിടുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ആദരവ് നല്‍കി ആദരിക്കുന്നു.
30 വര്‍ഷം കഴിഞ്ഞ് പ്രവാസ ലോകത്തെ ഭൂമിയിലെ മാലാഖമാര്‍ എന്നറിയപ്പെടുന്ന നേഴ്‌സുമാരെയും ആദരിക്കുന്നു.
മടക്കയാത്രയില്ലാതെ തണുപ്പും ചൂടും അറിയാതെ കഷ്ടപ്പെടുകയാണ് ഓരോ പ്രവാസികളും. 40 വര്‍ഷക്കാലം കഴിഞ്ഞ പ്രവാസികള്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുവാനും, കേരളത്തിന്റെ ചിറകായി പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും, 40 വര്‍ഷക്കാലം കഴിഞ്ഞ പ്രവാസികളുടെ സ്‌നേഹാദരവിന് മധുര പുഷ്പങ്ങള്‍ നല്‍കുന്നതായി സംഘാടകര്‍ പറഞ്ഞു.
സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍, സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സാനിയാസ്, ജീവകാരുണ്യ കണ്‍വീനര്‍ ചാന്‍സ് റഹ്‌മാന്‍, സൗദി നാഷണല്‍ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ടോം ചാമക്കാലയില്‍ എന്നിവര്‍ അറിയിച്ചു..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us