Advertisment

46,601 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തിയുടെ 70 ശ​ത​മാ​ന​വും പ​ച്ച​പ്പ്; ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും നിറച്ച് അ​ൽ വ​ക്റ പാ​ർ​ക്ക്

1980ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ സ്ഥാ​പി​ത​മാ​യ പ​ഴ​യ പാ​ർ​ക്ക് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് പു​തി​യ പാ​ർ​ക്ക് നി​ർ​മി​ച്ച​ത്

New Update
al-wakrah-park

ദോ​ഹ: അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും പു​തു​മോ​ടി​യിലും തിളങ്ങി അ​ൽ വ​ക്റ പാ​ർ​ക്ക്. പൊ​തു​ജ​ന​ങ്ങ​ൾളെ ആകർഷിക്കുന്നതിനായി കൂ​ടു​ത​ൽ വി​നോ​ദ​ങ്ങ​ളും വി​വി​ധ സൗ​ക​ര്യ​ങ്ങ​ളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ന​ട​പ്പാ​ത​ക​ൾ, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ലം, വി​ശ്ര​മ​മു​റി​ക​ൾ, ബാ​ർ​ബി​ക്യൂ ഏ​രി​യ, ത​ടാ​കം, ഇ​വ​ന്റ് ഏ​രി​യ, പ്രാ​ർ​ഥ​ന ഗ്രൗ​ണ്ട്, ഫി​റ്റ്‌​ന​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി പാ​ർ​ക്കി​ലെ വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സ​ജ്ജ​മാ​യി​ട്ടു​ണ്ടെന്നും അധികം വൈകാതെ പാ​ർ​ക്ക് ഉടൻ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Advertisment

1980ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ സ്ഥാ​പി​ത​മാ​യ പ​ഴ​യ പാ​ർ​ക്ക് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് പു​തി​യ പാ​ർ​ക്ക് നി​ർ​മി​ച്ച​ത്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന എ​ല്ലാ സൗ​ക​ര്യ​ങ്ങ​ൾ​ക്കും പ​ക​രം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി അ​ഷ്ഗാ​ൽ അ​റി​യി​ച്ചു. പു​തി​യ ക​ളി​സ്ഥ​ല​ങ്ങ​ൾ സ്ഥാ​പി​ച്ച​തോ​ടൊ​പ്പം ചെ​ടി​ക​ളും മ​ര​ങ്ങ​ളും പ്ര​ത്യേ​കി​ച്ച് എ​പ്പോ​ഴും പ​ച്ച​പ്പ് ന​ൽ​കു​ന്ന മ​ര​ങ്ങ​ളും പു​തി​യ പാ​ർ​ക്കി​ൽ സം​ര​ക്ഷി​ക്കു​ന്നു​ണ്ട്.

46,601 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ച് കി​ട​ക്കു​ന്ന അ​ൽ വ​ക്‌​റ പാ​ർ​ക്കി​ന്റെ 70 ശ​ത​മാ​ന​വും പ​ച്ച​പ്പ് വി​രി​ച്ച് നി​ൽ​ക്കു​ന്ന​തി​നാ​ൽ പാ​ർ​ക്കി​ലെ താ​പ​നി​ല കു​റ​യു​ക​യും കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. 2013ൽ 113 ​പാ​ർ​ക്കു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ 27 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി പ​ത്ത് വ​ർ​ഷ​ത്തി​നി​പ്പു​റം പാ​ർ​ക്കു​ക​ളു​ടെ എ​ണ്ണം 144 ആ​യ​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഈ ​വ​ർ​ഷം മാ​ത്രം പു​തി​യ 15 പാ​ർ​ക്കു​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

അ​തേ​സ​മ​യം, ഖ​ത്ത​റി​ലെ പൊ​തു​പാ​ർ​ക്കു​ക​ളു​ടെ​യും ഹ​രി​ത ഇ​ട​ങ്ങ​ളു​ടെ​യും എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ നി​ര​വ​ധി വൃ​ക്ഷ​​ത്തെ​ക​ളാ​ണ് ഖ​ത്ത​റി​ൽ ന​ട്ട​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 2019-2022 കാ​ല​യ​ള​വി​ൽ 10 ല​ക്ഷ​ത്തി​ല​ധി​കം വൃ​ക്ഷ​ത്തൈ​ക​ൾ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 

Advertisment