New Update
/sathyam/media/media_files/OPxn6Zg9tyuUfSvYsOMC.webp)
ഖത്തർ : ഖത്തർ വാണിജ്യ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ആദ്യ ബാങ്ക് വിളിക്കുന്ന സമയം മുതൽ ഒന്നര മണിക്കൂറാണ് സ്ഥാപനങ്ങൾ അടച്ചിടേണ്ടത്. ഈ നിയമം ചില അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് ബാധകമല്ല.
Advertisment
ഫാർമസികൾ, ആശുപത്രികൾ, ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ, ബേക്കറികൾ, ടെലികോം കമ്പനികൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ നിയമം ഖത്തറിന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അടുത്ത വെള്ളിയാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്നവർക്ക് പിഴ ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടിവരും. ഖത്തറിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് നമസ്കാര സമയത്ത് പ്രാർത്ഥനയിൽ പങ്കെടുക്കാൻ അവസരം നൽകുന്നതിനാണ് ഈ നടപടി.