/sathyam/media/media_files/IGsNkogPA9VeyBjKUHYS.jpg)
ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന്​ നിർത്തിവെച്ച ഇറാനിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച്​ ഖത്തർ എയർവേസ്​. പ്രധാന വിമാനത്താവളങ്ങളായ തെഹ്​റാൻ, മഷാദ്​, ഷിറാസ്​, ഇസ്​ഫഹാൻ എന്നിവടങ്ങളിലേക്ക്​ ​ദോഹയിൽ നിന്നും പതിവുപോലെ ഖത്തർ എയർവേസിൻെറ സർവീസുകൾ ​തിങ്കളാഴ്​ച മുതൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഇറാൻെറ വ്യോമമേഖല വീണ്ടും തുറന്ന സാഹചര്യത്തിലാണ്​ സർവീസുകൾ പുനരാരംഭിച്ചത്​. ആഴ്​ചയിൽ 20 സർവീസ്​ എന്ന നിലയിൽ മേഖലയിലേക്ക്​ പതിവുപോലെ ഖത്തർ എയർവേസ്​ പറക്കും.
അമ്മാൻ, ബെയ്​റൂത്​, ബഗ്​ദാദ്​ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസ്​ ഞായറാഴ്​ച പകൽ തന്നെ പുനരാരംഭിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us