/sathyam/media/media_files/iFNSShzK71BkUdYvpz9s.jpg)
ദോഹ: ഖത്തറിനും ചൈനക്കുമിടയിൽ വ്യോമഗതാഗതം ശക്തമാക്കി ചൈന സതേൺ എയർലൈൻസ് ദോഹയിൽനിന്നും സർവിസ് ആരംഭിച്ചു. ദോഹ-ഗ്വാങ്ചു നഗരങ്ങളിലേക്ക് ആഴ്ചയിൽ നാല് സർവിസുകൾ എന്നനിലയിൽ തിങ്കളാഴ്ച മുതൽ പുതിയ യാത്ര ആരംഭിച്ചതായി ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു.
ഏറെ സഞ്ചാരികൾ ആവശ്യപ്പെടുന്ന പ്രധാന ടൂറിസും കേന്ദ്രങ്ങളിൽ ഒന്ന് എന്ന നിലയിലാണ് പ്രധാന ചൈനീസ് എയർലൈൻസുമായുള്ള കൈകോർക്കലെന്ന് ഖത്തർ എയർവേസ് സീനിയർ ഫിനാൻസ് വൈസ് പ്രസിഡന്റ് സുജാത സുരി പറഞ്ഞു. ഹമദ് വിമാനത്താവളം പത്താം വാർഷികം ആഘോഷിക്കാനിരിക്കെ അന്താരാഷ്ട്ര ശൃംഖല കൂടുതൽ ശക്തമായി മാറുകയാണ്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ചൈന സതേൺ എയർലൈൻസും ഖത്തർ എയർവേസും കോഡ് ഷെയർ കരാർ പ്രഖ്യാപിച്ചത്. ചൈനയിലെ ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ചു, ഹാങ്ചു ഉൾപ്പെടെ ഏഴ് നഗരങ്ങളിലേക്കുള്ള ഖത്തർ എയർവേസ് സർവിസിനു പുറമെയാണ് സതേൺ എയർലൈൻസുമായുള്ള പങ്കാളിത്തം.