അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഓഐസിസി–ഇൻകാസ് ഖത്തർ സദ്ഭാവന പുരസ്കാരം

പൊതുരംഗത്ത് മികച്ച സംഭാവന നൽകിയ പൊതുജന സേവകനെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്

New Update
chandi

ഖത്തർ : ആധുനിക ഭാരതത്തിന്റെ ശില്പിയും, ദേശീയോദ്ഗ്രഥനത്തിന് സമഗ്ര സംഭാവന നൽകി രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഭാരതരത്ന ശ്രീ. രാജീവ് ഗാന്ധിയുടെ ജന്മദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സദ്ഭാവന ദിനം ആയി ആചരിക്കുന്നു.

രാജീവ് ഗാന്ധിയുടെ 81-ാമത് ജന്മദിനത്തിന്റെ ഭാഗമായി, ഓഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി 22-ാം തീയതി വെള്ളിയാഴ്ച, തുമാമ ഒലിവ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സദ്ഭാവന ദിനാചരണ സമ്മേളനം സംഘടിപ്പിക്കുന്നു.

സമ്മേളനത്തിൽ, ഓഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാര സമർപ്പണവും നടക്കും. പൊതുരംഗത്ത് മികച്ച സംഭാവന നൽകിയ പൊതുജന സേവകനെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.

ഈ വർഷത്തെ പുരസ്കാര ജേതാവിനെ കണ്ടെത്തുന്നതിനായി അഞ്ചംഗ ജൂറി രൂപീകരിച്ചിരുന്നു:
• ജൂറി ചെയർമാൻ: ജെ.എസ്. അടൂർ (Chairman, KPCC Research & Policy Department)
• അംഗങ്ങൾ:
1. എൽവിസ് ചുമ്മാർ – എഡിറ്റോറിയൽ ഹെഡ്, Jai Hind TV (മിഡിൽ ഈസ്റ്റ്)
2. ടി.എച്ച്. സലാം – ചെയർമാൻ, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, കേരള സ്റ്റേറ്റ് കമ്മിറ്റി
3. കെ.സി. ബിപിൻ – ബ്യൂറോ ചീഫ്, ഏഷ്യാനെറ്റ് ന്യൂസ്, കണ്ണൂർ
4. ജോൺ ഗിൽബർട്ട് – എക്സിക്യൂട്ടീവ് എഡിറ്റർ, മലയാളധ്വനി & അഡ്വൈസറി ബോർഡ് ചെയർമാൻ, OICC–INCAS ഖത്തർ

ജൂറിയുടെ ഏകകണ്ഠമായ തീരുമാനം പ്രകാരം, അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്കാണ് പുരസ്കാരം സമ്മാനിക്കുന്നത്.

ഖത്തറിലെ പ്രമുഖ മാധ്യമ പ്രവർത്തകരുടെയും ചാനൽ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന പത്രസമ്മേളനത്തിൽ, ജൂറി ചെയർമാൻ  ജെ.എസ്. അടൂർ വീഡിയോ കോളിലൂടെ പ്രഖ്യാപനം നടത്തി. പുരസ്കാരം സ്വീകരിക്കുന്നതിനായി  ചാണ്ടി ഉമ്മൻ എം.എൽ.എ ഖത്തറിലെത്തും. പുരസ്കാരം 22-ാം തീയതി നടക്കുന്ന സമ്മേളനത്തിൽ സമർപ്പിക്കും.

പത്രസമ്മേളനത്തിൽ, ഓഐസിസി–ഇൻകാസ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാനും ജൂറി അംഗവുമായ ജോൺ ഗിൽബർട്ട്, സംഘടനാ കാര്യ ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ, ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ, വർക്കിംഗ് പ്രസിഡന്റുമാരായ ജൂട്ടസ് പോൾ, ജീസ് ജോസഫ്, നാസർ വടക്കേക്കാട് എന്നിവർ പങ്കെടുത്തു. സെൻട്രൽ കമ്മിറ്റിയംഗങ്ങളും വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കാളികളായിരുന്നു.

ശാസ്ത്ര–സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ത്യയുടെ പുരോഗതിക്ക് പുതിയ വഴികൾ തുറന്ന രാജീവ് ഗാന്ധിയോടുള്ള ആദരസൂചകമായും, അദ്ദേഹത്തിന്റെ സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിനും ചടങ്ങുകൾക്കും മാധ്യമ സുഹൃത്തുക്കളുടെ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.

Advertisment