വിമാന സര്‍വീസ് എണ്ണം കൂട്ടാനുള്ള ഖത്തര്‍ എയർവേയ്സിന്റെ ആവശ്യം നിരസിച്ച് ഓസ്ട്രേലിയ; അനുമതി നല്‍കാത്തത് ഓസ്ട്രേലിയയിലെ ജോലി സാധ്യതകള്‍ കുറയുമെന്ന വിലയിരുത്തലിൽ; ഇതുവഴി ഓസ്ട്രേലിയക്ക് പ്രതിവര്‍ഷം 540 മില്യണ്‍ ഡോളറിന്റെ നഷ്ടം!

New Update
FLIGHT

ദോഹ: ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ പദ്ധതി ഇടുന്നു. ചില രാജ്യങ്ങളിലേക്ക് ലാഭ സാധ്യത മുന്‍കൂട്ടി കണ്ട് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും കമ്പനി ആലോചിക്കുന്നു. ഓസ്ട്രേലിയയിലേക്ക് സര്‍വീസ് എണ്ണം കൂട്ടാന്‍ ഖത്തര്‍ എയര്‍വേയ്സ് തീരുമാനിച്ചെങ്കിലും തിരിച്ചടി ലഭിച്ചിരിക്കുകയാണ്.

Advertisment

സർവ്വീസ് കൂട്ടാൻ ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ ബന്ധപ്പെട്ടെങ്കിലും അനുമതി കിട്ടിയില്ല. ഓസ്ട്രേലിയയിലെ ജോലി സാധ്യതകള്‍ കുറയുമെന്ന് കണ്ടാണ് അനുമതി നല്‍കാതിരുന്നത്.

ഖത്തറിന്റെ ആവശ്യം നിരസിച്ചതു വഴി പ്രതിവര്‍ഷം 540 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഓസ്ട്രേലിയക്കുണ്ടാകുക എന്ന് ഓസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിന്റെ ആവശ്യം നിരസിക്കാമെന്ന് ഓസ്ട്രേലിയന്‍ ഗതാഗത മന്ത്രി കാതറിന്‍ കിങ് പാര്‍ലമെന്റിനെ അറിയിച്ചു. ദേശീയ താല്‍പ്പര്യം പരിഗണിച്ച് മാത്രമേ മുന്നോട്ടു പോകാവു എന്നും അവര്‍ അറിയിച്ചുവത്രെ.

ആഴ്ചയില്‍ 28 വിമാനങ്ങള്‍ ദോഹയില്‍ നിന്ന് ഓസ്ട്രേലിയന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ 21 പ്രതിവാര സര്‍വീസ് കൂടി അനുവദിക്കാനാണ് ഖത്തര്‍ എയര്‍വേയ്സ് ആവശ്യപ്പെട്ടത്.

Advertisment