ഇന്റർനാഷണൽ കോഫി എക്സിബിഷൻ സെപ്റ്റംബർ 14 മുതൽ ദോഹയിൽ

New Update
coffee-exhibition

ദോഹ: കോഫി പ്രേമികൾക്കായി ഇന്റർനാഷണൽ കോഫി എക്സിബിഷൻ സംഘടിപ്പിക്കാനൊരുങ്ങി ഖത്തർ. സെപ്റ്റംബർ 14 മുതൽ 16 വരെ ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിലാണ് പ്രദർശനം നടക്കുക. 

Advertisment

ഖത്തർ സ്പെഷൽറ്റി കോഫി അസോസിയേഷന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. കോഫി ഇഷ്ടപ്പെടുന്നവർക്കായി വൈവിധ്യമാർന്ന രുചികളിലുള്ള കോഫികൾ ആസ്വദിക്കാനുള്ള അവസരമാണ് മേളയിൽ ഒരുക്കുക.

ഇതോടനുബന്ധിച്ച് കോഫി വിദഗ്ധർ മാറ്റുരയ്ക്കുന്ന ഖത്തർ നാഷണൽ കോഫി ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കപ്പെടും. റോസ്റ്റേഴ്സ് വില്ലേജ്, ബ്രൂ ആന്റ് എസ്പ്രെസോ ബാർ എന്നിവയാണ് മേളയിലെ മറ്റ് സവിശേഷതകൾ.

പുതിയതും അപൂർവ്വവുമായ കോഫി ഉൽപ്പന്നങ്ങളെ പരിചയപ്പെടാനുള്ള അവസരവും കോഫിയെക്കുറിച്ച് കൂടുതൽ അറിയാൻ പ്രഭാഷണങ്ങൾ, പരിശീലന പ്രോഗ്രാമുകൾ എന്നിവയും നടക്കും.

Advertisment