/sathyam/media/media_files/2025/09/15/quatar-latest-2025-09-15-18-19-08.jpg)
ഖത്തർ : ബി.റ്റി.എച്ച്. തുമാമയിൽ നടന്ന യോഗത്തിൽ, ഒഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി, ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുകയും, ഖത്തർ രാഷ്ട്രത്തോടുള്ള ഐക്യദാർഢ്യം ഏകകണ്ഠമായി രേഖപ്പെടുത്തുകയും ചെയ്തു.
ശാന്തി, നീതി, മാനവീയ സഹായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഖത്തർ രാജ്യം സ്ഥിരമായും നിർണായകമായും പങ്കുവഹിച്ചിട്ടുള്ളതാണ്. പ്രത്യേകിച്ച് പലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾക്ക് വേണ്ടി അവർ കാഴ്ചവെക്കുന്ന നിരന്തര പിന്തുണ അന്താരാഷ്ട്ര സമൂഹത്തിൽ വ്യാപകമായി അംഗീകരിക്കപ്പെടുന്നതുമാണ്. നിലവിലെ സാഹചര്യം പ്രദേശത്തിന്റെ സ്ഥിരതയെ മാത്രമല്ല ഭീഷണിപ്പെടുത്തുന്നത്, മനുഷ്യജീവിത സംരക്ഷണത്തെയും അന്താരാഷ്ട്ര മാനവീയ മൂല്യങ്ങളെയും സംബന്ധിച്ചും ഗുരുതരമായ പ്രതിസന്ധികൾ ഉയർത്തുന്നതുമാണ്.
ഈ ഘട്ടത്തിൽ ഖത്തറിന്റെ നേതൃത്യത്തോടും ജനങ്ങളോടും ഒഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. മേഖലയിൽ സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും, മാനവീയത സംരക്ഷിക്കുന്നതിനും, സമാധാന നിർമാണ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുന്നതിനുമുള്ള ഖത്തർ എന്ന രാജ്യത്തിന്റെ ശ്രമങ്ളെ കമ്മറ്റി അഭിനന്ദിക്കുന്നു.
നീതിയും മനുഷ്യജീവിത സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും സ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിനുമായി, ഖത്തർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ഈ രാഷ്ട്രത്തോടുള്ള പിന്തുണ ഒഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി അവർത്തിച്ച് അറിയിക്കുന്നതായും പൂർണ്ണ പിൻതുണ നൽകുന്നതായും യോഗം അഭിപ്രായപ്പെട്ടു.
യോഗം ആക്ടിംഗ് പ്രസിഡൻ്റ് ജൂട്ടാസ് പോൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നിഹാസ് കൊടിയേരി സ്വാഗതം പറഞ്ഞു. ജോയിന്റ് ട്രഷറർ നൗഷാദ് നന്ദി രേഖപ്പെടുത്തി. ജിസ് ജോസഫ്, നാസർ വടക്കേക്കാട്, ശ്രീജിത്ത് നായർ, ജോൺ ഗിൽബർട്ട്, നദീം മാനാർ, ഷംസുദീൻ ഇസ്മായിൽ, സലിം ഇടശ്ശേരി, മുജീബ്, ലിജു മാമ്മൻ, ഹരികുമാർ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.