New Update
/sathyam/media/media_files/2025/09/14/screenshot-2025-09-14-225952-2025-09-14-23-00-06.jpg)
ദോഹ: പശ്ചിമേഷ്യയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ലോക രാജ്യങ്ങള്‍ ഇരട്ട നിലപാട് സ്വീകരിക്കരുതെന്ന് ഖത്തര്‍. ഇസ്രയേല്‍ ശിക്ഷിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി പറഞ്ഞു.
Advertisment
ദോഹയില്‍ ചേര്‍ന്ന അറബ്-ഇസ്ലാമിക് യോഗത്തില്‍ ആണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയ്ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
ഖത്തറിന് എതിരായ ആക്രമണത്തെ അറബ്-ഇസ്ലാമിക് യോഗത്തില്‍ അറബ് രാജ്യങ്ങള്‍ അപലപിച്ചു. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ ഖത്തര്‍ സ്വീകരിക്കുന്ന നിയമാനുസൃത നടപടികളെ പിന്തുണയ്ക്കുമെന്നും യോഗം അറിയിച്ചു. ആക്രമണത്തെ കഠിനവും ഉറച്ചതുമായ നടപടികളിലൂടെ നേരിടണമെന്നും യോഗം അഭിപ്രായപ്പെട്ടു.