ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമലംഘനം; ഗൾഫ് മേഖലയിൽ കൂട്ടായ പ്രതികരണം ഉണ്ടാകുമെന്ന് ഖത്തര്‍ അമീര്‍

New Update
qatar ameer

ദോഹ: കഴിഞ്ഞയാഴ്ച ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തര്‍ അമീര്‍. ഇസ്രയേലിന്റെ ആക്രമണം വഞ്ചനാപരവും ഭീരുത്വവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

ഗാസ വാസയോഗ്യമല്ലാതാക്കാന്‍ മാത്രമാണ് ഇസ്രയേലിന്റെ ശ്രമം. ഹമാസ് നേതാക്കളെ വധിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പിന്നെ എന്തിനാണ് ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതെന്നും ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ചേദിച്ചു.

ഏതെങ്കിലും സ്ഥലത്തിനു നേരെയല്ല മധ്യസ്ഥ ശ്രമങ്ങള്‍ക്കു നേരയൊണ് ആക്രമണമുണ്ടായത്. അറബ് മേഖല ഇസ്രയേലിന്റെ അധീനതയിൽ വരുമെന്ന വ്യാമോഹമാണ് ബെഞ്ചമിൻ നെതന്യാഹുവിന്. ആക്രമണമുഖത്ത് നിശബ്ദധ തുടരാന്‍ ആവില്ലെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.

ഗാസ സിറ്റിയില്‍ ഇന്ന് രാവിലെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 25പേരാണ് കൊല്ലപ്പെട്ടത് . കൊല്ലപ്പെട്ടവരില്‍ ആറുവയസുകാരായ രണ്ടു ഇരട്ടകുട്ടികളും ഉള്‍പ്പെടുന്നു.
2023 ഒക്ടോബര്‍ മുതല്‍ ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍ കുറഞ്ഞത് 64,871 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

ഇസ്രയേലിന്റെ ദോഹ ആക്രമണത്തില്‍ ഗള്‍ഫ് മേഖലയുടെ കൂട്ടായ പ്രതികരണമുണ്ടാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹിമാന്‍ ബിന്‍ ജാസിം അല്‍ താനിയും വ്യക്തമാക്കിയിരുന്നു.

Advertisment