ഇറാൻ സംഘർഷം: ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ മാറ്റി

New Update
Al-Udeid-Air-Base-in-Qatar

ദോഹ: ഇറാനിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഖത്തറിലെ യു എസിന്റെ ഏറ്റവും വലിയ സൈനിക താവളമായ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്ന് അമേരിക്കൻ ഉദ്യോ​ഗസ്ഥരെ മാറ്റിയതായി ഖത്തർ ഇന്റർനാഷനൽ മീഡിയ ഓഫീസ്. 

Advertisment

സുരക്ഷ മുൻനിർത്തിയാണ് ഉദ്യോ​ഗസ്ഥർക്ക് മാറാൻ നിർദേശം നൽകിയതെന്ന് പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുകയാണ് ഖത്തർ ഇന്റർനാഷനൽ മീഡിയ ഓഫീസ്.

അടിസ്ഥാന സൈനിക സൗകര്യങ്ങൾ ഉൾപ്പെടെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മീഡിയ ഓഫീസ് വ്യക്തമാക്കി. 

നിലവിലെ സാഹചര്യത്തിൽ എന്തെങ്കിലും പരോ​ഗതി ഉണ്ടായാൽ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും ഇൻ്റർനാഷണൽ മീഡിയ ഓഫീസ് അറിയിച്ചു.

അതേസമയം, ഇറാനില്‍ സംഘർഷം നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. ഇറാനിലുള്ളവർ പ്രതിഷേധ ഇടങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

Advertisment