ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
/sathyam/media/media_files/sc9fEcZZyGVCJqtLxdAo.jpg)
ദോഹ: ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് അനുവദിച്ച ഹയ്യാ വിസയുടെ കാലാവധി നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ് ദീർഘിപ്പിച്ചിരിക്കുന്നതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Advertisment
2024 ജനുവരി 24ന് വിസ കാലാവധി അവസാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വിസയുടെ കാലാവധിയാണ് ഫെബ്രുവരി 24 വരെ നീട്ടുന്നത്. രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അവസാന ദിനം ഫെബ്രുവരി പത്തായും നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ കാണാൻ കാണികൾക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹയ്യാ വിസയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടുന്നത്. കൂടാതെ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരാനും ഇത് ഉപയോഗിച്ചിരുന്നു.