/sathyam/media/media_files/p4VZmzUSblr5Gkz7mIk7.png)
ദോഹ: സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ൾ തടയാൻ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഖ​ത്ത​ര്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സൈ​ബ​ര്‍ ഹാ​ക്കി​ങ്ങി​ന് ഇ​ര​യാ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നു​ള്ള മാ​ര്‍ഗ​ങ്ങ​ളും മ​ന്ത്രാ​ല​യം പ​ങ്കു​വച്ചിട്ടുള്ളത്.
സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ധി​ക​രി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്. ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ ധാ​ര​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സ​ഹാ​യി​ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നി​ങ്ങ​ളു​ടെ ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഹാ​ക്ക് ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​ന്‍ അ​ഞ്ചു കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ചാ​ല്‍ മ​തി​യെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ക്കു​ന്നു.
1) ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ല്‍ അ​ന​ധി​കൃ​ത ലോ​ഗി​ന്‍ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക
2) പ​തി​വി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ ബാ​റ്റ​റി തീ​ര്‍ന്നു​പോ​കു​ക
3) നി​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​ത്ത ഉ​പ​ക​ര​ണ​ത്തി​ലെ സെ​റ്റി​ങ്സ് മാ​റു​ക
4) കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഉ​പ​ക​ര​ണം അ​മി​ത​മാ​യി ചൂ​ടാ​കു​ക
5) ഉ​പ​ക​ര​ണ​ത്തി​ന്റെ പ്ര​വ​ര്‍ത്ത​ന ക്ഷ​മ​ത കു​റ​യു​ക
ഇ​തി​ല്‍ ഏ​തെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ല്‍ ഉ​ട​ന്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us