Advertisment

ഗാസയിൽ വെടിനിർത്തൽ; ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക്

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
V

ദോഹ: ഗാസയിൽ വെടിനിർത്തൽ സാധ്യതകൾ സജീവമാകുന്നു. ഈ സാഹചര്യത്തിൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Advertisment

ഗാസയിൽ പുതിയ വെടിനിർത്തൽ കരാർ ഉടൻ ഉണ്ടായേക്കുമെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇനിയും ബന്ദികളായി കഴിയുന്നവരുടെ മോചനം സംബന്ധിച്ച കാര്യങ്ങൾ ചർച്ചയിൽ വിഷയമാകും.

ഇതിനായിട്ടാണ് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അമേരിക്കയിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഖത്തർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

 

Advertisment